സൂറിച്ച്: ലോകകപ്പ് യോഗ്യത മത്സരത്തിനിടെ റഫറിയെ ചീത്തവിളിച്ചതിന് ലയണൽ മെസിക്ക് വിലക്ക്. ചിലിക്ക് എതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെയാണ് ലിയണൽ മെസി റഫറിയുമായി കൊമ്പുകോർത്തത്. 4 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇനി മെസിക്ക് കളിക്കാനാകില്ല. ഫിഫയുടെ അച്ചടക്ക സമിതിയുടേതാണ് നടപടി. മത്സരത്തിന് ശേഷം റഫറി ഫിഫയ്ക്ക് മെസിക്ക് എതിരെ പരാതി നൽകിയിരുന്നു. അച്ചടക്കസമിതിയുടെ അന്വേഷണത്തിനൊടുവിലാണ് മെസിക്ക് എതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയയെ നേരിടാൻ ഒരുങ്ങുന്ന അർജന്റീനയ്ക്ക് മെസിയുടെ അഭാവം കനത്ത തിരിച്ചടിയാണ്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5 മണിക്കാണ് ബൊളീവിയയുമായിട്ടുള്ള മത്സരം. വിലക്കിന് പുറമെ 9000 ഡോളർ പിഴയടക്കുകയും വേണം.

ലോകകപ്പ് യോഗത്യ റൗണ്ടിൽ മൂന്നാം സ്ഥാനത്താണ് ഉള്ളത്. 2018 ൽ റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ ലാറ്റിൻ​ അമേരിക്കയിൽ നിന്ന് 4 ടീമുകൾക്കാണ് പങ്കെടുക്കാൻ കഴിയുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ