റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ് ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലി. വന്മതിൽ ദ്രാവിഡിനും സാക്ഷാൽ ബ്രാഡ്മാനും പോലും കോഹ്‌ലിക്ക് മുന്നിൽ രക്ഷയില്ല. ഇപ്പോഴിതാ കോഹ്‌ലിയെ പ്രശംസിച്ച് സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഭാവിയിൽ സച്ചിന്റെ റെക്കോർഡുകൾ തകർക്കുമെന്നു കരുതപ്പെടുന്ന ഒരേയൊരു താരം കൂടിയാണ് കോഹ്‌ലി.

ബംഗ്ളാദേശിനെതിരായ ടെസ്റ്റിൽ ഇരട്ട സെഞ്ചുറി പൂർത്തിയാക്കിയ കോഹ്‌ലി തുടർച്ചയായ നാല് ടെസ്റ്റ് പരമ്പരകളിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനായി കഴിഞ്ഞ ദിവസം ചരിത്രം കുറിച്ചിരുന്നു. ആ പശ്ചാത്തലത്തിലാണ് കോഹ്‌ലിയെ വാനോളം പുകഴ്ത്തി സച്ചിൻ ട്വിറ്ററിൽ പോസ്റ്റിട്ടിരിക്കുന്നത്.

239 പന്തിൽ 204 റൺസാണ് കോഹ്‌ലി നേടിയത്. 24 ഫോറുകളോട് കൂടിയാണ് കോഹ്‌ലി 200 കടന്നത്. ബംഗ്ളാദേശിനെതിരായ കോഹ്‌ലിയുടെ ആദ്യ ഇരട്ട സെഞ്ചുറിയാണിത്. നേരത്തെ വെസ്റ്റ് ഇൻഡീസ്, ഇംഗ്ളണ്ട്, ന്യൂസിലൻഡ് ടീമുകൾക്കെതിരെയുള്ള പരമ്പരകളിലും കോഹ്‌ലി ഇരട്ട സെഞ്ചുറി നേടിയിരുന്നു. മൂന്ന് പരമ്പരകളിൽ തുടർച്ചയായി 200 കടന്ന ദ്രാവിഡിന്റെയും ബ്രാഡ്മാന്റെയും റെക്കോർഡാണ് കോഹ്‌ലി പിന്നിലാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ