ധാക്ക: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് പാക്കിസ്ഥാൻ ക്യാപ്‌റ്റൻ മിസ്ബാ ഹുൾ ഹഖ്. “ഇന്ത്യയെ അവരുടെ നാട്ടിൽ വച്ച് തോൽപ്പിക്കാൻ കഴിയില്ല. ഇന്ത്യ ലോകത്തെ ഒന്നാം നമ്പർ ടീമാണ്. ഒരാൾക്കും അവരുടെ നാട്ടിൽ വച്ച് അവരെ തോൽപിക്കാൻ സാധ്യമല്ല” പാക്ക് നായകൻ പറഞ്ഞു.

വിദേശ പര്യടനങ്ങൾ മാത്രം നടത്തുന്ന പാക്ക് ടീമിന് ഇത് സാധ്യമല്ലെന്നും മിസ്ബാ ചൂണ്ടിക്കാട്ടുന്നു. പാക്കിസ്‌ഥാനിലെ നിലവിലെ സാഹചര്യങ്ങൾ കാരണം ഒരു രാജ്യവും പാക്കിസ്‌ഥാനിൽ വന്നു പരമ്പര കളിച്ചിട്ടില്ല. 2008 ലാണ് അവസാനമായി പാക്കിസ്ഥാൻ ഒരു പരമ്പരയ്‌ക്ക് വേദിയായത്. പര്യടനത്തിനെത്തിയ ശ്രീലങ്കൻ ടീമിനെതിരെ ഭീകരാക്രമണമുണ്ടായ ശേഷം ഒരു രാജ്യവും പാക്കിസ്ഥാനിൽ കളിച്ചിട്ടില്ല.

പുതിയ പ്രതിഭകളെ കണ്ടെത്താനാകാതെ പോവുന്നത് പാക്ക് ക്രിക്കറ്റിന്റെ നാശത്തിന് കാരണമാവുമെന്നും മിസ്ബാ പറഞ്ഞു. 2007 ലെ ട്വന്റി 20 ലോകകപ്പ് ഫൈനൽ മത്സരത്തിൽ അവസാന ഓവറിൽ മിസ്ബായെ പുറത്താക്കിയാണ് ഇന്ത്യ കപ്പ് നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ