/indian-express-malayalam/media/media_files/uploads/2017/01/twenty-20.jpg)
നാഗ്‌പൂർ: അവസാന ഓവർ വരെ ആവേശം നിണ്ടുനിന്ന രണ്ടാം ട്വിന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇംഗ്ളണ്ടിനെതിരെ ഇന്ത്യയ്‌ക്ക് 5 റൺസ് ജയം. ഇതോടെ മൂന്നുകളികളുടെ പരമ്പരയിൽ ഇന്ത്യ പ്രതീക്ഷ നിലനിർത്തി. ആദ്യ കളി ഇംഗ്ളണ്ട് സ്വന്തമാക്കിയിരുന്നു. രണ്ടാമത്തെ കളിയിൽ ഇംഗ്ളണ്ട് വിജയത്തിനടുത്തെത്തിയെങ്കിലും അവസാന ഓവറിൽ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന ഓവറിലെ പേസ് ബൗളർ ജസ്‌പ്രീത് ബുംറയുടെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് വിജയം സമ്മാനിച്ചത്. ബുംറയാണ് കളിയിലെ താരം. സ്കോർ: ഇന്ത്യ 20 ഓവറിൽ 8 ന് 144; ഇംഗ്ളണ്ട് 20 ഓവറിൽ 6ന് 139.
ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 144 റൺസെടുത്തു. ശേഷം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത് 145 റൺസ്. വിജയത്തിലേയ്ക്ക് അടുത്തു കൊണ്ടിരുന്ന ഇംഗ്ളണ്ടിനെ തടയിട്ടത് ബൗളർമാരാണ്. അവസാന ഓവറിൽ ഇംഗ്ളണ്ടിന് വേണ്ടിയിരുന്നത് എട്ട് റൺസ്. ബോളെറിഞ്ഞത് ബുംറ. ആ ഓവറിൽ വിട്ടു കൊടുത്തത് രണ്ട് റൺസ്, നേടിയത് രണ്ട് വിക്കറ്റ്, കൂടെ ഇന്ത്യയുടെ അക്കൗണ്ടിലേയ്ക്ക് ഒരു വിജയം കൂടി.
അവസാന ഓവറിലെ ആദ്യ പന്തിൽ ബുംറ എൽബിഡബ്ളുവിൽ റൂട്ടിനെ പുറത്താക്കി. നാലാം പന്തിൽ ബട്ട്‌ലറും പുറത്ത്. ജയിക്കാൻ എട്ട് റൺസ് നേടിയിരുന്ന ഇംഗ്ളണ്ടിന് ആ ഓവറിൽ ആകെ കിട്ടിയത് മൂന്ന് റൺസ്. പേസ് ബൗളർ ആശിഷ് നെഹ്റയും മികച്ച പ്രകടനം കാഴ്ച വെച്ചു. നാലോവറിൽ 28 റൺസ് വഴങ്ങി നെഹ്റ മൂന്ന് വിക്കറ്റെടുത്തു. ബുംറ നാല് ഓവറിൽ 20 റൺസ് വിട്ട് നൽകി രണ്ട് വിക്കറ്റെടുത്തു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ കൃത്യമായി പിടിച്ചു കെട്ടാൻ ഇംഗ്ളണ്ടിനായി. 47 പന്തിൽ 71 റൺസെടുത്ത ഓപ്പണർ ലോകേഷ് രാഹുലിന്റെ പ്രകടനമാണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്. മനീഷ് പാണ്ഡെ(30), കൊഹ്‌ലി (21) മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. ഇംഗ്ളീഷ് നിരയിൽ നാലോവറിൽ 22 റൺസ് മാത്രം വിട്ടു കൊടുത്ത് ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us