ബെംഗലൂരു: പ്രശസ്ത കായിക പരിശീലകൻ പുരുഷോത്തം റായ് അന്തരിച്ചു. 79 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഇന്നലെ രാത്രി എട്ടരയോടെയാണ് മരണം.
പരിശീലന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ ദ്രോണാചാര്യ പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട അത്ലറ്റിക്സ് പരിശീലകനാണ്. ദേശീയ കായിക ദിനമായ ഇന്ന് നടക്കുന്ന വെര്‍ച്വല്‍ ചടങ്ങില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പുരസ്കാരം നല്‍കാനിരിക്കെയാണ് അന്ത്യം.
Read Also: ജ്വല്ലറി തട്ടിപ്പ്: മഞ്ചേശ്വരം എംഎൽഎയും ലീഗ് നേതാവുമായ എം.സി.ഖമറുദ്ദീനെതിരെ കേസ്
അശ്വിനി നാച്ചപ്പ, മുരളിക്കുട്ടന്, എം.കെ.ആശ, റോസക്കുട്ടി, ജി.ജി.പ്രമീള തുടങ്ങി നിരവധി പ്രമുഖ കായിക താരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്.
1974 ൽ നേതാജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലൂടെയാണ് പുരുഷോത്തം റായ് കായികപരിശീലന രംഗത്തേക്ക് കടന്നുവരുന്നത്. 1987 ലെ ലോക അത്ലറ്റിക് ചാംപ്യൻഷിപ്പ്, 1988 ലെ ഏഷ്യൻ ട്രാക് ആൻഡ് ഫീൽഡ് ചാംപ്യൻഷിപ്പ്, 1999 ലെ സാഫ് ഗെയിംസ് എന്നിവയിൽ ഇന്ത്യയുടെ പരിശീലകനായിരുന്നു.