scorecardresearch

മെസിയും സംഘവും നവംബറിൽ കേരളത്തിലേക്ക് വരില്ല; സ്ഥിരീകരിച്ച് സ്‌പോൺസര്‍

നവംബർ 17ന് അർജന്റീന ടീം കൊച്ചിയിൽ കളിക്കും എന്നായിരുന്നു സർക്കാരും സ്പോൺസറും നേരത്തെ പറഞ്ഞിരുന്നത്

നവംബർ 17ന് അർജന്റീന ടീം കൊച്ചിയിൽ കളിക്കും എന്നായിരുന്നു സർക്കാരും സ്പോൺസറും നേരത്തെ പറഞ്ഞിരുന്നത്

author-image
Sports Desk
New Update
Lionel Messi Argentina

Photograph: (Source: Argentina Football, Instagram)

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമും ലയണൽ മെസിയും നവംബറിൽ കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് സ്‌പോൺസർ. ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റി വയ്ക്കാൻ എഎഫ്എയുമായുള്ള ചർച്ചയിൽ ധാരണയായെന്നും കേരളത്തിൽ കളിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സ്‌പോൺസർ ആന്റോ അഗസ്റ്റിൽ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. 

Advertisment

Also Read: ഇന്ത്യക്ക് മുൻപിൽ വൈറ്റ് വാഷ് നാണക്കേട്; ഓസ്ട്രേലിയക്ക് മുൻപിൽ ചരിത്ര നേട്ടം

നവംബർ 17ന് അർജന്റീന ടീം കൊച്ചിയിൽ കളിക്കും എന്നായിരുന്നു സർക്കാരും സ്പോൺസറും നേരത്തെ പറഞ്ഞിരുന്നത്. മെസി നയിക്കുന്ന അർജന്റീന ടീം നവംബറിൽ കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് വരുമെന്നായിരുന്നു പ്രഖ്യാപനം. അർജന്‍റീന കൊച്ചിയിൽ എത്തി ഓസ്ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

Also Read: കോഹ്ലി, ഇനി സമയമില്ല! മുന്നറിയിപ്പുമായി രവി ശാസ്ത്രി

എന്നാൽ, നവംബറിൽ അംഗോളയുമായാണ് സൗഹൃദ മത്സരമെന്നും ടൂറിലെ ഏക സൗഹൃദ മത്സരമാണ് ഇതെന്നും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ (എഎഫ്എ) വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് സ്‌പോൺസറും നവംബറിൽ അർജന്റീന ടീം കേരളത്തിലേക്ക് ഇല്ലെന്ന കാര്യം സ്ഥിരീകരിച്ചത്. 

Also Read: 2025ലെ അഞ്ചാമത്തെ സെഞ്ചുറി; റെക്കോർഡിട്ട് സ്മൃതി മന്ഥാന; തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ടും

2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ സൗഹൃദ മത്സരത്തിൽ ലയണൽ മെസി കളിച്ചിരുന്നു. 

Read More: തുടരെ രണ്ടാം വട്ടവും ഡക്ക്; ഗുഡ്ബൈ പറഞ്ഞ് കോഹ്ലി; വിരമിക്കൽ പ്രഖ്യാപനം ഉടൻ?

Lionel Messi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: