ഇംഗ്ലണ്ടിനെതിരായ അഹമ്മദാബാദിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരം ഇരു ടീമുകൾക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. പരമ്പരയിൽ ഇപ്പോൾ 1-1 സമനില പാലിക്കുന്ന ആതിഥേയർക്കും സന്ദർശകർക്കും മുന്നിലെത്താനും ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ കലാശപോരാട്ടത്തിൽ സ്ഥാനമുറപ്പിക്കാനും ഇനിയുള്ള രണ്ട് മത്സരങ്ങളിലും മികച്ച ഫലം തന്നെ വേണം. അഹമ്മദാബാദിലെ പിങ്ക് ബോൾ മത്സരത്തിൽ അതുകൊണ്ട് സ്പിന്നർമാരെപ്പോലെ പേസർമാർക്ക് വലിയ പങ്കുണ്ടാകുമെന്ന് ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്‌ലി കരുതുന്നു.

അഹമ്മദാബാദിലെ വിക്കറ്റിൽ ബോൾ സ്വിങ് ചെയ്യാനുള്ള സാധ്യത വളരെ കുറവായതിനാൽ തന്നെ പേസർമാർക്ക് ഒന്നും ചെയ്യാനാകില്ലല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പന്തിന് തിളക്കം ലഭിക്കുന്നതുവരെ പേസർമാരുണ്ടാകണമെന്ന് കോഹ്‌ലി പറഞ്ഞു. അതൊരു കൃത്യമായ വിലയിരുത്തലാണെന്ന് താൻ കരുതുന്നില്ലെന്നും കോഹ്‌ലി പറഞ്ഞു.

“ബംഗ്ലാദേശിനെതിരായ ആദ്യ പിങ്ക് ബോൾ ടെസ്റ്റിൽ പന്ത് നന്നായി സ്വിങ് ചെയ്തിരുന്നു. ഇംഗ്ലീഷ് ടീമിന്റെ ശക്തിയും ബലഹീനതയും എന്താണെന്ന് ശരിക്കും ചിന്തിക്കുന്നില്ല. ഇംഗ്ലണ്ട് പര്യടനത്തിൽ നമ്മൾ അവരെ പരാജയപ്പെടുത്തിയിരുന്നു. ഒരു ടീം എന്ന നിലയിൽ നന്നായി കളിക്കുക മാത്രമാണ് ലക്ഷ്യം,”കോഹ്‌ലി പറഞ്ഞു.

മുതിർന്ന താരം രോഹിത് ശർമ ഇതിനോടകം അഹമ്മദാബാദില മറ്റൊരു ടേണിംഗ് പിച്ച് ആയിരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഉപരിതലത്തിന്റെ സ്വഭാവം കണക്കിലെടുക്കാതെ ചുവന്ന പന്തിനേക്കാൾ പിങ്ക് പന്ത് അഭിമുഖീകരിക്കുന്നത് വെല്ലുവിളിയാണെന്ന് കോഹ്‌ലി പറഞ്ഞു.

“നിങ്ങൾ കളിക്കുന്ന പിച്ച് പരിഗണിക്കാതെ പിങ്ക് ബോൾ ഉപയോഗിച്ച് കളിക്കുന്നത് വളരെ വെല്ലുവിളിയാണ്. പ്രത്യേകിച്ചും വൈകുന്നേരം, ഒരു ബാറ്റിംഗ് ടീം എന്ന നിലയിൽ, നിങ്ങൾ ലൈറ്റുകൾക്ക് കീഴിൽ നിങ്ങളുടെ ഇന്നിംഗ്സ് ആരംഭിക്കുകയാണെങ്കിൽ, ഒന്നര മണിക്കൂർ വളരെ വെല്ലുവിളിയാണ്, ”അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook