Latest News

കേരളത്തിന്റെ അതിജീവന ഗാഥ ജഴ്‌സിയില്‍; മത്സ്യത്തൊഴിലാളികളെ ബ്ലാസ്റ്റേഴ്‌സ് നാളെ ആദരിക്കും

കേരളത്തെ ബാധിച്ച മഹാപ്രളയത്തിൽ രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയ മത്സ്യതൊഴിലാളികളോടുള്ള ആദരസൂചകമായാണ് ബ്ലാസ്റ്റേഴ്സിന്റെ നടപടി

നാളെ മുംബൈ സിറ്റിക്കെതിരായ ആദ്യ ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ് ഇറങ്ങുക പ്രത്യേകം തയ്യാറാക്കിയ ജഴ്സിയിൽ. കേരളത്തെ ബാധിച്ച മഹാപ്രളയത്തിൽ രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയ മത്സ്യതൊഴിലാളികളോടുള്ള ആദരസൂചകമായാണ് ബ്ലാസ്റ്റേഴ്സിന്റെ നടപടി.

രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ച മത്സ്യ തൊഴിലാളികളെ ആദരിക്കുമെന്ന് ടീം അറിയിച്ചിരുന്നു. കേരളത്തിൽ നടക്കുന്ന എല്ലാ മത്സരങ്ങൾക്കും മുമ്പ് മത്സ്യതൊഴിലാളികളെ ആദരിക്കാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ തീരുമാനം. കൊച്ചിയിൽ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്തതും മത്സ്യത്തൊഴിലാളികളായിരുന്നു.

ടീം അംബസിഡർ മോഹൻലാലാണ് ട്വിറ്ററിലൂടെ പുതിയ ജഴ്സി അവതരിപ്പിച്ചത്. സ്പെഷ്യൽ ജെഴ്സിയണിഞ്ഞ് കേരളത്തിന്റെ സൂപ്പർ ഹീറോകളായ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നു എന്ന് പറഞ്ഞാണ് താരം പുതിയ ജഴ്സി അവതരിപ്പിച്ചിരിക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Special jersy for kerala blasters in their first home match in kochi

Next Story
കൊമ്പൻമാർ നാളെ കൊച്ചിയിൽ; കരുതിയിരിക്കണമെന്ന് ഡേവിഡ് ജെയിംസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com