പാരിസ് : ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ തകർപ്പൻ ജയവുമായി മുൻ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ. മൂന്നാം റൗണ്ട് മത്സരത്തിൽ ജോർജ്ജിയക്കാരനായ നിക്കോളോസിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് നഡാൽ തകർത്തത്. സ്കോർ 6-0,6-1,6-0

പരിക്കിൽ നിന്ന് മുക്തനായതിന് ശേഷം തിരിച്ചെത്തിയ നഡാലിന്രെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് റോളൻഗാരോസിൽ കണ്ടത്. എതിരാളിക്ക് യാതൊരു വിധ അവസരവും നൽകാതെ പിഴവുകളില്ലാതെയാണ് നഡാൽ കളിച്ചത്. കേവലം 90 മിനുറ്റ് മാത്രമാണ് മത്സരം നീണ്ടത്.

കളിമൺ കോർട്ടിന്രെ രാജാവ് എന്ന് വിളിപ്പേരുള്ള നഡാൽ ഫ്രഞ്ച് ഓപ്പൺ കിരീടം തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ്. 9 തവണയാണ് നഡാൽ ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടിയത്. കളിമൺ കോർട്ടിൽ ഇതുവരെ കളിച്ച 100 മത്സരങ്ങളിൽ 98 എണ്ണത്തിലും നഡാൽതന്നെയാണ് ജയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ