ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിന്റെ പുത്തൻ ജഴ്സി പുറത്തിറക്കി. പ്രമുഖ സ്പോട്സ് നിർമ്മാതാക്കളായ അഡിഡാസാണ് റയൽ മാഡ്രിഡിന്രെ പുതിയ ജഴ്സി പുറത്തിറക്കിയിരിക്കുന്നത്. 2017-18 സീസണിലേക്കുള്ള ഹോം കിറ്റും , പ്രാക്ടീസ് കിറ്റുമാണ് അഡിഡാസ് അധികൃതർ അവതരിപ്പിച്ചത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗാരത് ബെയ്ൽ, സെർജിയോ റാമോസ് തുടങ്ങിയവർ അണിനിരന്ന ഫോട്ടോ ഷൂട്ടും നടന്നു. പരിശീലകൻ സിനദിൻ സിദാനും, ഇസ്കോയും, ടോണി ക്രൂസുമെല്ലാം ഫോട്ടോ ഷൂട്ടിലുണ്ടായിരുന്നു.
എന്നാൽ ക്ലബ് വിടാൻ ഒരുങ്ങുന്ന അൽവാരോ മൊറാറ്റയെയും ,ജെയിംസ് റോഡ്രിഗസിനേയും ഫോട്ടോ ഷൂട്ടിൽ ഉൾപ്പെടുത്തിയില്ല.