മോസ്കോ: ലോകകപ്പ് ഫുട്ബോൾ കിക്കോഫിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ സ്‌പെയിൻ കോച്ചിനെ പുറത്താക്കി. മുഖ്യ പരിശീലകൻ ജുലൻ ലോപെതുഗിയാണ് പുറത്താക്കപ്പെട്ടത്. സിനദിൻ സിദാൻ രാജിവച്ചൊഴിഞ്ഞ റയൽ മാഡ്രിഡ് എഫ്സിയുടെ മാനേജർ പദവി സ്വീകരിച്ചതാണ് കാരണം.

സിദാന്റെ ഒഴിവിലേക്ക് 21 ദിവസം മുൻപാണ് ലോപെതുഗി കരാർ ഒപ്പുവച്ചത്. എന്നാലിത് ദിവസങ്ങൾക്ക് ശേഷമാണ് സ്‌പാനിഷ് ഫുട്ബോൾ അധികൃതർ അറിഞ്ഞത്.  ഈ നീക്കത്തിൽ ഏറെ രോഷാകുലനായാണ് റോയൽ സ്‌പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രതികരിച്ചത്.

“ജുലൻ ലോപെതുഗിയെ ദേശീയ ടീമിന്റെ മാനേജർ പോസ്റ്റിൽ നിന്ന് പുറത്താക്കാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുന്നു,” ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയൽസ് പറഞ്ഞു.

“ഞങ്ങൾ ഇവിടെ വരെയെത്തിയതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. പക്ഷെ ഇത്തരമൊരു ഘട്ടത്തിൽ അദ്ദേഹത്തെ പുറത്താക്കാതിരിക്കാൻ സാധിക്കില്ല. അദ്ദേഹത്തിന് എല്ലാ ആശംസകളും,” ലൂയിസ് കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ