സ്പാനിഷ് ലീഗിൽ ജയത്തോടെ തുടങ്ങി വമ്പന്മാരായ റയൽ മാഡ്രിഡ്. സെൽറ്റ വിഗോയെ തകർത്താണ് റയൽ പുതിയ സീസണിന് തുടക്കമിട്ടിരിക്കുന്നത്. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം. കരിം ബെൻസേമ, ടോണി ക്രൂസ്, ലൂക്കാസ് വസ്ക്കസ് എന്നിവരണ് റയലിന്രെ ഗോൾ സ്കോറേഴ്സ്.
മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിൽ തന്നെ കരിം ബെൻസേമ ടീമിനെ മുന്നിലെത്തിച്ചു. പന്തുമായി കുതിച്ചുവന്ന ബെയ്ൽ ലക്ഷ്യം പൂർത്തിയാക്കുവാനുള്ള ഉത്തരവാദിത്വം ബെൻസേമയെ ഏൽപ്പിക്കുകയായിരുന്നു. ഒപ്പമെത്തനുള്ള സെൽറ്റയുടെ ശ്രമങ്ങൾ ലക്ഷ്യം കാണാതെ വന്നതോടെ ആദ്യ പകുതിയിൽ റയൽ ഒരു ഗോളിന്റെ ലീഡ് നിലനിർത്തി.
12' @Benzema
61' @ToniKroos
80' @Lucasvazquez91 #HalaMadrid pic.twitter.com/4zhdLt81DV— Real Madrid C.F. ع (@realmadridarab) August 17, 2019
ലീഡിന്റെ ആത്മവിശ്വാസവുമായി രണ്ടാം പകുതിയിലിറങ്ങിയ റയലിന് തിരിച്ചടിയായി സൂപ്പർ താരം ലൂക്ക മോഡ്രിച്ച് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. എന്നാൽ അഞ്ച് മിനിറ്റിനുള്ളിൽ രണ്ടാം ഗോൾ നേടി ടോണി ക്രൂസ് റയലിന് ആത്മവിശ്വാസം തിരികെ നൽകി. 61-ാം മിനിറ്റിലായിരുന്നു ഗോൾ. 80-ാം മിനിറ്റിൽ ലൂക്കാസ് പട്ടിക പൂർത്തിയാക്കി. മത്സരത്തിന്റെ അധിക സമയത്താണ് സെൽറ്റയുടെ ഏകഗോൾ പിറന്നത്.
¡@SergioRamos iguala las 283 victorias de Gento en la Liga! #HalaMadrid pic.twitter.com/sBagdORR3Z
— Real Madrid C.F.⚽ (@realmadrid) August 17, 2019