1. സിനെദിൻ സിദാൻ
റയൽ മാഡ്രിഡ് ഇതിഹാസ താരമായ സിനെദിൻ സിദാൻ രണ്ടുതവണ ലാ ലിഗ നേടിയിട്ടുണ്ട്. ആദ്യം 2003 ൽ ഒരു കളിക്കാരനായി. പിന്നീട് 2017ൽ പരിശീലകനായി.

2. ലൂയിസ് എൻറിക്
നിലവിലെ സ്പാനിഷ് ദേശീയ ടീം പരിശീലകൻ ലൂയിസ് എൻറിക് തന്റെ കരിയറിൽ അഞ്ച് തവണ ലാ ലിഗ നേടിയിട്ടുണ്ട്. കളിക്കാരനെന്ന നിലയിൽ മൂന്ന് കിരീടങ്ങൾ നേടി. ആദ്യത്തേത് 1994-95 ൽ റയൽ മാഡ്രിഡിനൊപ്പം, പിന്നീട് രണ്ടു തവണ ബാഴ്സലോണയോടൊപ്പം (1998, 1999) . വർഷങ്ങൾക്കുശേഷം, പരിശീലകനായി ക്യാമ്പ് നൗവിലേക്ക് മടങ്ങിയ അദ്ദേഹം രണ്ട് കിരീടങ്ങൾ കൂടി നേടി 2015ലും 2016ലും.

3. ഡീഗോ സിമിയോൺ
അറ്റ്ലറ്റിക്കോ മാഡ്രിഡ് ആകെ നേടിയ 10 ലാ ലിഗാ കിരീടങ്ങളിൽ രണ്ടെണ്ണം നേടാൻ ക്ലബ്ബിനെ ഡീഗോ സിമിയോൺ സഹായിച്ചു.1995-96ൽ അത്ലറ്റിക്കോ ലാലിഗ നേടിയപ്പോൾ ടീമിലെ പ്രധാന അംഗമായിരുന്നു. 2013-14 സീസണിൽ എവേ മത്സരത്തിൽ ബാഴ്സയെ പരാജയപ്പെടുത്തി അത്ലറ്റിക്കോ കിരീടം നേടിയത് സിമിയോണിന്റെ പരിശീലനത്തിനു കീഴിലായിരുന്നു.

4. പെപ് ഗാർഡിയോള
പെപ് ഗാർഡിയോള തന്റെ കരിയറിൽ ഒമ്പത് ലാ ലിഗാ കിരീടങ്ങൾ നേടിയിട്ടുണ്ട്, എല്ലാം ബാഴ്‌സലോണയ്ക്ക് വേണ്ടി. കളിക്കാരനെന്ന നിലിയിൽ മിഡ് ഫീൽഡറായിരുന്ന പെപ് 1991, 1992, 1993, 1994, 1998, 1999 എന്നീ വർഷങ്ങളിൽ ലാ ലിഗാ കിരീടം നേട്ടത്തിൽ പങ്കാളിയായി. ബാഴ്സ പരിശീലകനെ ന്നനിലയിൽ 2008 നും 2011 നും ഇടയിൽ തുടർച്ചയായി മൂന്ന് ലാ ലിഗാ കിരീട നേട്ടങ്ങളിലും പങ്കാളിയായി.

5. യോഹാൻ ക്രൈഫ്
സ്പെയിനിലെ ത്നറെ ആദ്യ സീസണിൽ 1974 ലാണ് ബാഴ്സലോണയ്‌ക്കൊപ്പം യോഹാൻ ക്രൈഫ് ഏക ലാ ലിഗാ കിരീടം നേടിയത്. പിന്നീട് ബാഴ്സ പരിശീലകനായപ്പോൾ ക്ലബ്ബ് തുടർച്ചയായി നാല് കിരീടങ്ങൾ നേടി, 1991, 1992, 1993, 1994 വർഷങ്ങളിൽ.

6.വിസെൻറ് ദെൽ ബോസ്ക്
ലോകകപ്പിനും യൂറോപ്യൻ ചാമ്പ്യൻഷിപ്പിനും പുറമെ ഏഴ് ലാലിഗ കിരീടങ്ങളും വിസെൻറ് ഡെൽ ബോസ്ക് നേടിയിട്ടുണ്ട്. റയൽ മാഡ്രിഡിനൊപ്പമാണ് അദ്ദേഹത്തിന്റെ ലാ ലിഗ വിജങ്ങളും. 79 കളിൽ അഞ്ച് തവണ കളിക്കാരനായും (1974, 1975, 1977, 1978, 1979), ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രണ്ടുതവണ പരിശീലകനായും (2001, 2003).

7. ലൂയിസ് അരഗോൺസ്
അറ്റ്ലെറ്റിക്കോ, സ്പെയിൻ ഇതിഹാസ താരമായ ലൂയിസ് അരഗോൺസ് 1966, 1970, 1973 വർഷങ്ങളിൽ ക്ലബ്ബിന്റെ ഭാഗമായി മൂന്ന് ലാ ലിഗാ കിരീടങ്ങൾ നേടി. 1977 ൽ പരിശീലകനായി മറ്റൊരു കിരീടവും സ്വന്തമാക്കി.

8. ആൽഫ്രെഡോ ഡി സ്റ്റെഫാനോ
റയൽ മാഡ്രിഡുമായി ചേർന്നുനിൽക്കുന്ന മറ്റൊരു പേരാണ് ആൽഫ്രെഡോ ഡി സ്റ്റെഫാനോ. ടീം അംഗമായിരിക്കേ തുടർച്ചയായി അഞ്ച് യൂറോപ്യൻ കപ്പ് കിരീടങ്ങളും എട്ട് തവണ ലാ ലിഗയും നേടി (1954, 1955, 1957, 1958, 1961, 1962, 1963, 1964). പരിശീലകനായി 1971 ൽ ബാഴ്സലോണയെ ലാ ലിഗാ കിരീടത്തിലേക്ക് നയിച്ചു.

9. ബെർണ്ട് ഷസ്റ്റർ
1980 നും 1993 നും ഇടയിൽ ബെർണ്ട് ഷസ്റ്റർ ലാ ലിഗയുടെ ഏറ്റവും വലിയ മൂന്ന് ടീമുകളെ പ്രതിനിധീകരിച്ചു – ബാഴ്സയെയും റയലിനെയും അത്ലറ്റിക്കോയെയും. ഇതിൽ ബാഴ്സയ്ക്കും റയലിനുമൊപ്പം ലാ ലിഗ കിരീടനേട്ടത്തിൽ പങ്കാളിയായി. 1985ൽ ബാഴ്സയ്ക്കൊപ്പവും 89ലും 90ലും റയലിനൊപ്പവും. പ്ലേയിങ് കരിയർ അവസാനിച്ച ശേഷം 2000ൽ റയൽ പരിശീലകനായി. 2008 ൽ ക്ലബ്ബ് ലാ ലിഗാ കിരീടം നേടി.

10. ജോർജ്ജ് വാൽഡാനോ
കളിക്കാരനും പരിശീലകനും മുതൽ കമന്റേറ്റർ വരെ ഫുട്ബോളിൽ സാധ്യമായ എല്ലാ റോളുകളും ജോർജ്ജ് വാൽഡാനോ വഹിച്ചിട്ടുണ്ട്. കരിയറിൽ മൂന്ന് ലാ ലിഗാ കിരീടങ്ങൾ ഈ അർജന്റീനിയൻ താരം നേടിയിട്ടുണ്ട്. 1986 ലും 1987 ലും രണ്ടുതവണ റയൽ മാഡ്രിഡിനൊപ്പം കളിക്കാരനായും 1995 ൽ റയൽ പരിശീലകനായും.

Read More: Zidane to Guardiola: Ten stars who won La Liga as both a player and a manager