മാഡ്രിഡ്: ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇറ്റലിക്ക് എതിരെ സ്പെയിന് തകർപ്പൻ ജയം. എതിരില്ലാത്ത 3 ഗോളുകൾക്കാണ് സ്പെയിൻ അസൂറിപ്പടയെ തകർത്തത്. ജയത്തോടെ ലോകകപ്പ് യോഗ്യതയിലേക്ക് സ്പെയിൻ അടുത്തു. റയൽ മാഡ്രിഡ് താരം ഇസ്ക്കോയുടെ ഇരട്ടഗോളുകളാണ് സ്പെയിന് തകർപ്പൻ ജയം സമ്മാനിച്ചത്.

സ്വന്തം മൈതാനത്ത് ഇസ്ക്കോയുടെ തകർപ്പൻ ഫ്രീകിക്ക് ഗോളിലൂടെ ഇസ്ക്കോയാണ് സ്പെയിനിന് ലീഡ് സമ്മാനിച്ചത്. 40 മിനുറ്റിൽ തകർപ്പൻ ഒരു ഇടങ്കാലൻ ഷോട്ടിലൂടെ ഇസ്ക്കോ ഒരിക്കൽകൂടി അസൂറികളുടെ വലതുളച്ചു.

രണ്ടാം പകുതിയിൽ​ സ്ട്രൈക്കർ അൽവാരോ മൊറാറ്റയുടെ ഗോളിലൂടെ സ്പെയിൻ തങ്ങളുടെ പട്ടിക തികച്ചു. സെർജിയോ റാമോസിന്റെ പാസിൽ നിന്നാണ് അൽവാരോ മൊറാറ്റയുടെ ഗോൾ. മറ്റൊരു മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളുകൾക്ക് വെയിൽസ് ഓസ്ട്രിയയെ തകർത്തു. കൗമാരതാരം വുഡ്ബേണാണ് വെയിൽസിന്റെ വിജയഗോൾ നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ