scorecardresearch

Latest News

ക്ലാസന്റെ ക്ലാസിക് ഇന്നിങ്സ്; രണ്ടാം ടി20 മൽസരത്തിൽ ഇന്ത്യയ്ക്ക് തോൽവി

ഹെൻറിച്ച് ക്ലാസന്റെയും ജെപി ഡുമിനിയുടെയും കൂട്ടുകെട്ടാണ് ഇന്ത്യൻ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്

സെ​ഞ്ചൂ​റി​യ​ൻ: ഹെൻറിച്ച് ക്ലാസന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് വേദിയായ സെഞ്ചൂറിയനിലെ മൈതാനത്തിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഇതോടെ മൂന്ന് മൽസരങ്ങളുടെ ടി20 പരമ്പരയിൽ ഇരു ടീമുകളും 1-1 ന് ഒപ്പമെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 188 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ക്ലാസന്റെയും ക്യാപ്റ്റൻ ഡുമിനിയുടെയും ബാറ്റിങ് പ്രകടനം തുണയായി. എട്ട് പന്ത് ശേഷിക്കെ അവർ ലക്ഷ്യത്തിലെത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം തന്നെ പതറിയിരുന്നു. ആദ്യ പന്തിൽ ധവാനെ അംപയർ ഔട്ട് വിധിച്ചെങ്കിലും റിവ്യൂവിൽ ഇത് ഔട്ടല്ലെന്ന് വ്യക്തമായി. പക്ഷെ ആദ്യ ഓവറിൽ ഇന്ത്യയ്ക്ക് റൺ ഒന്നും എടുക്കാനായില്ല. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഡാല, രോഹിത് ശർമ്മയെ വിക്കറ്റിന് മുന്നിൽ കുടുക്കി.

റെയ്നയും ധവാനും ചേർന്ന് ഇന്ത്യൻ സ്കോറിങ് മുന്നോട്ട് കൊണ്ടുപോയെങ്കിലും ധവാനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക മൽസരത്തിലേക്ക് തിരികെയെത്തി. പിന്നാലെ വന്ന നായകൻ വിരാട് കോഹ്‌ലിക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. അഞ്ച് പന്ത് നേരിട്ട കോഹ്‌ലി ഒരു റണ്ണുമായി മടങ്ങി.

മൂന്നിന് 45 എന്ന നിലയിൽ പരുങ്ങിയ ഇന്ത്യയെ റെയ്ന (31)യും മനീഷ് പാണ്ഡ്യ (48 പന്തിൽ 79)യും ചേർന്ന കൂട്ടുകെട്ട് മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോറിങ്ങിന് അടിത്തറയിട്ടു. 45 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. റെയ്ന മടങ്ങിയതോടെ ആറാമനായി മുൻ നായകൻ മഹേന്ദ്ര സിങ് ധോണി ക്രീസിലെത്തി. പതിയെ തുടങ്ങിയ ധോണി പക്ഷെ കൂറ്റനടികൾ നടത്തുന്നത് കാണികളെ ആവേശം കൊളളിച്ചു. 28 പന്ത് നേരിട്ട ധോണി 52 റൺസ് നേടി. ഇവർ ഇരുവരുടെയും അപരാജിത കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിനെ 188 ലേക്ക് എത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ശ്രദ്ധയോടെയാണ് കളിച്ചത്. ഇന്ത്യൻ പേസ് ആക്രമണത്തെ ശ്രദ്ധയോടെ നേരിട്ട അവർക്ക് പക്ഷെ ഓപ്പണർ സ്‌മുട്‌സിനെ ടീം സ്കോർ 24 ൽ നിൽക്കെ നഷ്ടമായി. 36 ൽ എത്തിയപ്പോൾ റീസെ ഹെൻ‌റി‌ക്‌സും മടങ്ങിയതോടെ ഇന്ത്യ മൽസരത്തിൽ നിലയുറപ്പിക്കുമെന്ന തോന്നലായിരുന്നു. പക്ഷെ ക്ലാസനൊപ്പം ഡുമിനി ചേർന്നതോടെ ദക്ഷിണാഫ്രിക്ക മൽസരത്തിലേക്ക് ശക്തമായി തിരികെയെത്തി.

ഇന്ത്യൻ സ്പിൻ ബോളിങ്ങിനെയാണ് ദക്ഷിണാഫ്രിക്ക ആക്രമിച്ചത്. യുസ്‌വേന്ദ്ര ചാഹലിന്റെ മൂന്നാമത്തെ ഓവറിൽ മൂന്ന് സിക്സടക്കം 23 റൺസ് നേടിയ ദക്ഷിണാഫ്രിക്ക നാലാം ഓവറിൽ 16 റണ്ണും കൂട്ടിച്ചേർത്തു. ആകെ 64 റണ്ണാണ് യുസ്‌വേന്ദ്ര ചാഹലിന്റെ 4 ഓവറിൽ നിന്ന് അവർ നേടിയത്. അതേസമയം പേസ് ബോളിങ്ങിനെ കാര്യമായി സമ്മർദ്ദത്തിലാക്കാൻ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് സാധിച്ചില്ല. ഇ​ന്ത്യ​യ്ക്കാ​യി ജ​യ​ദേ​വ് ഉ​നാ​ദ്ഘ​ട്ട് ര​ണ്ടു വി​ക്ക​റ്റും ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ശാ​ർ​ദു​ൾ താ​ക്കൂ​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: South africa won 2nd t20 match against sa

Best of Express