ജോഹന്നാസ്ബർഗ്: ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന് തെളിയിച്ച് ദക്ഷിണാഫ്രിക്കൻ താരങ്ങൾ. നാലാം ഏകദിനത്തിൽ പരാജയ ഭീഷണി മറികടന്നാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ വിജയം തട്ടിയെടുത്തത്. ആദ്യ മൂന്ന് ഏകദിനങ്ങളിലും തങ്ങളെ വിറപ്പിച്ച യുഷ്‌വേന്ദ്ര ചഹലിനെ തിരഞ്ഞ് പിടിച്ച് ആക്രമിച്ചാണ് ദക്ഷിണാഫ്രിക്ക വിജയം കൊയ്തത്.

പതിവ്പോലെ മധ്യ ഓവറുകളിൽ പന്തെടുത്ത കുൽദീപ് യാദവ് ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചാണ് തുടങ്ങിയത്. ഹഷീം അംലയെയും ജെ.പി ഡുമിനിയേയും മടക്കി കുൽദീപ് തുടങ്ങി. എന്നാൽ ചാഹലിന്റെ തുടക്കം ദയനീയമാരിയുന്നു. ചാഹലിന്രെ ആദ്യ ഓവറിൽ 2 സിക്സറുകൾ അടക്കം 16 റൺസാണ് ഡിവില്ലിയേഴ്സ് അടിച്ച് കൂട്ടിയത്.

ചാഹൽ എറിഞ്ഞ പതിനെട്ടാം ഓവർ മത്സരത്തിന്റെ ഭാവി നിർണ്ണയിക്കുന്ന​ ഒന്നായിരുന്നു. 18-ാം ഓവറിലെ അവസാന പന്തില്‍ ഡേവിഡ് മില്ലറുടെ വിക്കറ്റ് തെറുപ്പിച്ചു ചഹല്‍. എന്നാല്‍ അംപയര്‍ നോ ബോള്‍ വിളിച്ചതോടെ മടങ്ങിയെത്തിയ മില്ലര്‍ പിന്നീട് മിന്നലായി മാറുകയായിരുന്നു. ചഹലിന്‍റെ നോ ബോള്‍ പിറന്നില്ലായിരുന്നെങ്കില്‍ ജൊഹന്നസ്ബര്‍ഗിലെ ഫലം മറ്റൊന്നാകുമായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മില്ലര്‍-ക്ലാസന്‍ സഖ്യമാണ് പ്രോട്ടീസിനെ വിജയിപ്പിച്ചത്. ഇതിനിടെ ചാഹലിന്റെ പന്തിൽ ഡേവിഡ് മില്ലറെ പുറത്താക്കാനുള്ള അവസരം ശ്രേയസ്സ് അയ്യർ കൈവിട്ടതും കനത്ത തിരിച്ചടിയായി.

5.3 ഓവർ എറിഞ്ഞ ചാഹൽ 68 റൺസാണ് വഴങ്ങിയത്. ഓരോവോറിൽ 12 റൺസിന് മുകളിലാണ് ചാഹൽ വിട്ട്കൊടുത്തത്. 3 ഫോറുകളും 6 സിക്സറുകളുമാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ ചാഹലിന്റെ ഓവറിൽ അടിച്ച് കൂട്ടിയത്. റണ്ണൊഴുക്കാൻ തടയാൻ കുൽദീപിനെ ആശ്രയിച്ച കോഹ്‌ലിയുടെ തന്ത്രവും വിജയിച്ചില്ല.ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർ ആക്രമിച്ച് കളിച്ചപ്പോൾ കുൽദീപിന് ലൈനും ലെങ്തും നഷ്ടപ്പെടുകയായിരുന്നു. കുൽദീപ് ആറ് ഓവറിൽ 51 റൺസാണ് വഴങ്ങിയത്.

നിർണ്ണായകമായ നാലാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക 5 വിക്കറ്റിനാണ് വിജയിച്ചത്. മ​ഴ നി​യ​മ​പ്ര​കാ​രം 28 ഓ​വ​റി​ൽ 202 റ​ണ്‍​സ് നേടേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക 25.3 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ലക്ഷ്യം കണ്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ