/indian-express-malayalam/media/media_files/uploads/2023/10/12.jpg)
ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരിന്നിംഗ്സിൽ മൂന്ന് സെഞ്ചുറികൾ പിറക്കുന്നത്
ഡൽഹി: ശ്രീലങ്കയ്ക്ക് മുന്നിൽ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവുമുയർന്ന വിജയലക്ഷ്യമുയർത്തി വരവറിയിച്ച് ദക്ഷിണാഫ്രിക്ക. ലോകകപ്പിലെ നാലാം മത്സരത്തിൽ ശ്രീലങ്കയാണ് പ്രോട്ടീസ് ബാറ്റർമാരുടെ തല്ലേറ്റുവാങ്ങിയത്. മൂന്ന് ബാറ്റർമാർ സെഞ്ചുറി നേടിയ ഇന്നിംഗ്സിൽ, 50 ഓവറിൽ നിന്ന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 428 റൺസാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്.
ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരിന്നിംഗ്സിൽ മൂന്ന് സെഞ്ചുറികൾ പിറക്കുന്നത്. ക്വിന്റൺ ഡീകോക്ക് (100), റാസ്സി വാൻഡർ ഡുസ്സൻ (108), എയ്ഡൻ മാർക്രം (106) എന്നിവരാണ് മൂന്നക്കം തികച്ചത്. ഹെൻറിക് ക്ലാസൻ (32), ഡേവിഡ് മില്ലർ (39) എന്നിവരും മികച്ച രീതിയിൽ ബാറ്റു വീശി. ലങ്കൻ നിരയിൽ ദിൽഷൻ മധുശങ്ക രണ്ട് വിക്കറ്റെടുത്തു.
ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു റെക്കോഡ് കൂടി ഇന്ന് പിറന്നു. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അതിവേഗ സെഞ്ചുറിയാണ് എയ്ഡൻ മാർക്രം (106) നേടിയത്. 49 പന്തിൽ നിന്നാണ് താരം ശതകം തികച്ചത്. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ആദ്യ മത്സരത്തിൽ ബാറ്റ് വീശാനിറങ്ങുമ്പോൾ ലങ്കയ്ക്ക് മുന്നിൽ റൺമലയാണുള്ളത്. 429 റൺസാണ് അവരുടെ വിജയലക്ഷ്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us