Latest News

ദക്ഷിണാഫ്രിക്ക പിടിക്കാൻ കോഹ്ലിപ്പട ഇന്നിറങ്ങുന്നു; മത്സരം ഉച്ചയ്ക്ക് രണ്ടിന്

ഇശാന്ത് ശർമ്മ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഹർദ്ദിക് പാണ്ഡ്യ എന്നിവർ ഇന്ത്യൻ നിരയിൽ ഉണ്ടാകും

South Africa vs India, India vs South Africa 1st Test, South Africa pitch, South Africa green pitch, cricket news, sports news, indian express

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് പരമ്പര എന്ന സ്വപ്നവുമായി വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ സംഘം ഇന്നിറങ്ങും. ബോളിംഗിന് കൂടുതൽ പ്രാധാന്യമുള്ള ദക്ഷിണാഫ്രിക്കയിൽ രോഹിത് ശർമ്മയ്ക്ക് പകരം ഹർദ്ദിക് പാണ്ഡ്യയ്ക്ക് നറുക്ക് വീണേക്കും.

ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ രണ്ട് മണിക്കാണ് മത്സരം തുടങ്ങുന്നത്. ഇശാന്ത് ശർമ്മ, ഭുവനേശ്വർ‍ കുമാർ, മുഹമ്മദ് ഷമി എന്നിവരാണ് ഇന്ത്യൻ സംഘത്തിലെ മൂർച്ചയേറിയ ആയുധങ്ങൾ. ആർ.അശ്വിൻ ടീമിലെ ഏക സ്പിന്നറാവും, പേസും ബൗൺസുമുള്ള പിച്ചിൽ ഹർദ്ദിക് പാണ്ഡ്യയെ കളിപ്പിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്.

അതേസമയം ദക്ഷിണാഫ്രിക്കൻ നിരയിൽ ആദ്യ ടെസ്റ്റിൽ പേസർ ഡെയ്ൽ സ്റ്റെയിൻ കളിക്കില്ല. പരിക്കിൽ നിന്ന് മോചിതനായെങ്കിലും നിശ്ചിത വിശ്രമ കാലം കഴിയാത്തതിനാലാണിത്.

അതേസമയം വെർണൻ ഫിലാണ്ടർ, മോർനെ മോർക്കൽ, കഗിസോ റബഡ, ക്രിസ് മോറിസ് എന്നിവരടങ്ങിയ ദക്ഷിണാഫ്രിക്കൻ ബോളിംഗ് നിര ഇന്ത്യയ്ക്ക് തലവേദനയാകും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: South africa vs india 1st test green the colour of revenge pitch

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com