ഡർബൻ: ദക്ഷിണാഫ്രിക്കൻ​ മണ്ണിൽ ചരിത്ര നേട്ടം സ്വന്തമാക്കി ബംഗ്ലാദേശ് താരം​ മുഷ്ഫീഖർ റഹീം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ബംഗ്ലാദേശ് താരമെന്ന നേട്ടമാണ് മുഷ്ഫീഖർ സ്വന്തമാക്കിയത്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ബംഗ്ലാദേശ് വിക്കറ്റ് കീപ്പറുടെ ചരിത്ര നേട്ടം.

116 പന്തിൽ നിന്നാണ് മുഷ്ഫീഖർ 110 റൺസ് അടിച്ച്കൂട്ടിയത്. 11 ഫോറുകളും 2 സിക്സറുകളും അടങ്ങുന്നതായിരുന്നു മുഷ്ഫീഖറിന്രെ ഇന്നിങ്ങ്സ്. മുഷ്ഫീഖറിന്റെ സെഞ്ചുറിയുടെ മികവിൽ ബംഗ്ലാദേശ് 7 വിക്കറ്റ് നഷ്ടത്തിൽ 278 റൺസാണ് നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ