Latest News

South Africa vs Bangladesh Cricket Score: ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കക്ക് അനായാസ ജയം; സജീവമായി സെമി സാധ്യത

ബംഗ്ലാദേശിനെ 84 റൺസിലൊതുക്കിയ ദക്ഷിണാഫ്രിക്ക 13.3 ഓവറിൽ അനായാസ ജയത്തിലേക്കെത്തിച്ചേരുകയായിരുന്നു

South Africa vs Bangladesh,T20 World Cup,South Africa vs Bangladesh Live Score, 2 november 2021, IND vs PAK,South Africa vs Bangladesh ICC T20 World Cup 2021,South Africa vs Bangladesh T20 World Cup 2021,T20 World Cup,ICC Mens T20 World Cup 2021,South Africa vs Bangladesh 2021,T20 World Cup 2021,South Africa vs Bangladesh T20 World Cup Match,ICC T20 World Cup,South Africa vs Bangladesh T20 WORLD CUP 2021 Live,SA vs BAN Live Updates,T20 World Cup Live Score,SA vs BAN Score,South Africa vs Bangladesh T20 World Cup Match Today,South Africa vs Bangladesh Full Scorecard,India T20 World Cup Team,Sri Lanka T20 World Cup Team,South Africa vs Bangladesh T20, ടി20 ലോകകപ്പ്, ലോകകപ്പ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, IE Malayalam

South Africa vs Bangladesh Cricket Score: ട്വന്റി ട്വന്റി ലോകകപ്പിൽ ബംഗ്ലാദേശിനെ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിന് പരാജയപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 84 റൺസിലൊതുക്കിയ ദക്ഷിണാഫ്രിക്ക 13.3 ഓവറിൽ അനായാസ ജയത്തിലേക്കെത്തിച്ചേരുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തിൽ 86 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്.

ക്വിന്റൺ ഡി കോക്ക്-16, റീസ ഹെൻറിക്സ്-നാല്, റാസി വാൻഡെർസൺ-22, എയ്ഡൻ മാർക്രം-പൂജ്യം, തെംബ ബൗമ-31, ഡേവിഡ് മില്ലർ-അഞ്ച് എന്നിങ്ങനെയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാരുടെ സ്കോർ.

ബംഗ്ലാദേശിന് വേണ്ടി താസ്കിൻ അഹമ്മദ് രണ്ടും മെഹ്ദി ഹസനും നൗസം അഹമ്മദും ഓരോ റൺസും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 84 റൺസെടുത്ത് പുറത്തായി. 1.2 ഓവറിലാണ് ബംഗ്ലാദേശ് ഓൾഔട്ട് ആയത്.

ബംഗ്ലാദേശ് ബാറ്റർമാരിൽ സൗമ്യ സർക്കാർ, മുഷ്ഫിഖുർ റഹിം, അഫീഫ് ഹുസൈൻ, നൌസം അഹമ്മദ് എന്നിവർ ഒറ്റ റണ്ണും നേടാതെ പുറത്തായി.

ലിറ്റൺ ദാസ്-24, ഷമീം ഹുസൈൻ-11, മെഹ്ദി ഹസൻ എന്നിവർക്ക് മാത്രമാണ് റൺസ് രണ്ടക്കം കടത്താനായത്. മുഹമ്മദ് നഈം-ഒമ്പത്, മഹ്മദുല്ല-മൂന്ന്, താസ്കിൻ അഹമ്മദ്-മൂന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

ദക്ഷിണാഫ്രിക്ക് വേണ്ടി കാസിഗോ റബാദയും ആൻറിച്ച് നോർജെയും മൂന്ന് വിക്കറ്റ് നേടി. തബ്രീസം ഷംസി രണ്ട് വിക്കറ്റും ഡ്വെയ്ൻ പ്രിട്ടോറിയസ് ഒരു വിക്കറ്റുമെടുത്തു.

ബംഗ്ലാദേശിനെതിരായ ജയത്തോടെഒന്നാം ഗ്രൂപ്പിൽ ആറ് പോയിന്റോടെ രണ്ടാമതാണ് ദക്ഷിണാഫ്രിക്ക. കളിച്ച നാല് കളികളിൽ മൂന്നെണ്ണത്തിലും ദക്ഷിണാഫ്രിക്ക വിജയിച്ചു. എല്ലാ മത്സരങ്ങളിലും തോറ്റ ബംഗ്ലാദേശ് പോയിന്റ് നിലയിൽ ആറാമതാണ്. ദക്ഷിണാഫ്രിക്കയുടെ സെമി പ്രവേശന സാധ്യത ഈ മത്സരത്തോടെ വർധിക്കുകയും ചെയ്തു.

വെസ്റ്റ് ഇൻഡീസിനും ശ്രീലങ്കയ്‌ക്കുമെതിരായ വിജയത്തിന് ശേഷം സെമിഫൈനലിലേക്ക് യോഗ്യത നേടാൻ സാധ്യതയുള്ള ടീമായാണ് ദക്ഷിണാഫ്രിക്ക വിലയിരുത്തപ്പെടുന്നത്. മറുവശത്ത്, ബംഗ്ലാദേശിന് ഇതുവരെ കളിച്ച മൂന്ന് സൂപ്പർ 12 ഗെയിമുകളിൽ ഒന്ന് പോലും വിജയിക്കാനായില്ല.

ദക്ഷിണാഫ്രിക്ക പ്ലെയിംഗ് ഇലവൻ: ക്വിന്റൺ ഡി കോക്ക്(വിക്കറ്റ് കീപ്പർ), റീസ ഹെൻഡ്രിക്‌സ്, ടെംബ ബൗമ(കാപ്റ്റൻ), റാസി വാൻ ഡെർ ഡ്യൂസെൻ, എയ്ഡൻ മർക്രം, ഡേവിഡ് മില്ലർ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, കേശവ് മഹാരാജ്, ആൻറിച്ച് നോർട്ട്ജെ, തബ്രേസ് ഷംസി

ബംഗ്ലാദേശ് പ്ലെയിംഗ് ഇലവൻ: മുഹമ്മദ് നയിം, ലിറ്റൺ ദാസ്(വിക്കറ്റ് കീപ്പർ), സൗമ്യ സർക്കാർ, മുഷ്ഫിഖുർ റഹീം, മഹ്മൂദുള്ള(കാപ്റ്റൻ, അഫീഫ് ഹൊസൈൻ, ഷമീം ഹൊസൈൻ, മഹേദി ഹസൻ, നസും അഹമ്മദ്, ഷോറിഫുൾ ഇസ്ലാം, തസ്കിൻ അഹമ്മദ്

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: South africa vs bangladesh cricket score highlights

Next Story
പകരക്കാരൻ ക്യാപ്റ്റന്റെ മികവിൽ പാക്കിസ്ഥാനു ജയംhafeez, cricket, pakistan, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com