ഡർബൻ: പരുക്കിനെത്തുടർന്ന് നീണ്ട നാളായി വിശ്രമത്തിലായിരുന്നു എബി ഡിവില്ലിയേഴ്സ് കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. ബംഗ്ലാദേശിനെതിരെ നാളെ ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ ഡിവില്ലിയേഴ്സ് പാഡ് കെട്ടും. 3 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഡയമണ്ട് ഓവലിലാണ് നടക്കുന്നത്.
പരുക്കിനെ തുടർന്ന് മാസങ്ങളോളമായി ഡിവില്ലിയേഴ്സ് വിശ്രമത്തിലായിരുന്നു. വിടാത്ത പരിക്കിനെത്തുടർന്ന് വിരമിക്കലിനെപ്പറ്റി താരം ചിന്തിച്ചിരുന്നു. എന്നാൽ സഹകളിക്കാരുടെയും ഡോക്ടർമാരുടെയും അഭ്യർഥന മാനിച്ചാണ് ഡിവില്ലിയേഴ്സ് കടുത്ത തീരുമാനങ്ങൾ എടുക്കാതിരുന്നത്. എന്നാൽ ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും തുടരാനാവില്ലെന്ന് ഡിവില്ലിയേഴ്സ് തുറന്ന് പറഞ്ഞിരുന്നു.
We're just 1 day away from #ProteaFire action! The @Momentum_za ODI series starts in Kimberley tomorrow at 10am. Here's your squad! #SAvBAN pic.twitter.com/NgLpHonLF9
— Cricket South Africa (@OfficialCSA) October 14, 2017
ഏകദിന ക്രിക്കറ്റിലും, ട്വന്റി-20 യിലും ടീമിൽ തുടരുമെന്ന് താരം അറിയിച്ചിരുന്നു. അമിതഭാരത്തേത്തുടർന്ന് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഡിവില്ലിയേഴ്സ് ഒഴിഞ്ഞിരുന്നു. ഫാഫ് ഡുപ്ലിസിയാണ് ഇപ്പോൾ ടെസ്റ്റ് ടീമിന്റെ നായകൻ. ഏകദിന ടീമിന്റെ നായകസ്ഥാനവും ഡുപ്ലിസി ഏറ്റെടുത്തിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook