തിരുവനന്തപുരം: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ചതുർദിന മത്സരത്തിലും കരുത്ത് കാട്ടി ഇന്ത്യയുടെ കൗമാരപ്പട. രണ്ടാം ചതുർദിന മത്സരത്തിൽ 152 റൺസിനാണ് ദക്ഷിണാഫ്രിക്കൻ അണ്ടർ 19 ടീമിനെ ഇന്ത്യൻ അണ്ടർ 19 ടീം പുറത്താക്കിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാനിഷിയുടെ മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ കുറഞ്ഞ സ്കോറിൽ പുറത്താക്കാൻ ഇന്ത്യയെ സഹായിച്ചത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സ് 34.5 ഓവറിൽ അവസാനിക്കുകയായിരുന്നു.

Also Read: പരമ്പര തൂത്തുവാരാൻ ഓസ്ട്രേലിയ; സമനില പിടിയ്ക്കാൻ ഇന്ത്യ

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതൽ പിഴച്ചു. ടീം സ്കോർ 36ൽ നിൽക്കെ കുമാലോയെ പുറത്താക്കി മനിഷി വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു. നായകൻ മാത്യുവിന് ഒന്നും ചെയ്യാൻ സാധിക്കാതെ മടങ്ങി. പിന്നാലെ വന്നവർക്കും അതേ അവസ്ഥ. അർത്ഥ സെഞ്ചുറിയുമായി റുവാനും പാഴ്സൻസും പൊരുതി നോക്കിയെങ്കിലും ടീമിലെ മറ്റ് താരങ്ങൾക്ക് തിളങ്ങാൻ സാധിക്കാതെ പോയത് തിരിച്ചടിയാവുകയായിരുന്നു.

Also Read: സനത് ജയസൂര്യയ്ക്ക് രണ്ട് വർഷത്തെ വിലക്ക് പ്രഖ്യാപിച്ച് ഐസിസി

മൂന്ന് താരങ്ങൾക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചത്. മൂന്ന് പേർക്ക് അക്കൗണ്ട് തുറക്കാൻ പോലും സാധിച്ചില്ല. മനിഷി 17.4 ഓവറിൽ 58 റൺസ് വിട്ടുനൽകിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഹൃത്വിക് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മൂന്ന് താരങ്ങൾ പുറത്തായത് റൺഔട്ടിലൂടെയായിരുന്നു.

Also Read: ഏറ്റവും മികച്ച നാല് ബോളർമാരിൽ രണ്ട് പേർ ഇന്ത്യക്കാർ: റാഷിദ് ഖാൻ

മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ റൺസെടുത്തിട്ടുണ്ട്. യഷ്സ്‌വി ജെയ്‌സ്വാളിന്റെ അർധ സെഞ്ചുറി മികവിലാണ് ഇന്ത്യ കുതിയ്ക്കുന്നത്. 109 പന്തിൽ 81 റൺസുമായി താരം പുറത്താകതെ നിൽക്കുകയാണ്. ദിവ്യാൻഷിന്റെയും മലയാളി താരം വത്സലിന്റെയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. വത്സൽ 25 റൺസെടുത്താണ് പുറത്തായത്.

Also Read: രണ്ടാം ടി20: വിക്കറ്റ് വേട്ടയിൽ ചരിത്രം കുറിക്കാൻ ബുംറ

ഇന്ത്യൻ ടീം : സൂരജ് അഹൂജ (നായകൻ), ദിവ്യാന്‍‌ഷ് സക്‌സേന, വരുണ്‍ നായനാര്‍, അവ്‌നീഷ് സുധാ, യഷ്സ്‌വി ജെയ്‌സ്വാള്‍, വൈഭവ് കണ്ടപാല്‍, ഷൗര്യ സരണ്‍, ഹൃത്വിക് ഷോക്കീന്‍, മാനവ് സുതാര്‍, മനിഷി, സാബിര്‍ ഖാന്‍, അന്‍ഷുല്‍ കംബോജ്, രാജ്‌വര്‍ധന്‍ ഹങ്കര്‍ഗേക്കര്‍, രോഹിത് ദത്താത്രേയ, റെക്‌സ് സിംങ്, വത്സല്‍ ഗോവിന്ദ് ശർമ്മ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook