മെല്‍ബണ്‍: ഓസ്ട്രേലിയയെ പിന്തള്ളി ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍ ദക്ഷിണാഫ്രിക്ക ഒന്നാമതെത്തി. തുടര്‍ച്ചയായി പതിനൊന്നാം വിജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ ഒരു പോയിന്റിന് പിന്നിലാക്കിയാണ് ഒന്നാം റാങ്കിലെത്തിയത്.

രണ്ട് വര്‍ഷത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്ക ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 2002 ല്‍ റാങ്കിങ് സിസ്റ്റം തുടങ്ങിയത് മുതല്‍ ഇത് അഞ്ചാം തവണയാണ് ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്. ശ്രീലങ്കയ്ക്ക് എതിരായ 5-0ന്റെ വിജയമാണ് ടീമിന് നേട്ടമായത്. ക്വിന്റണ്‍ ഡീ കോക്കിന്റെയും ഹാഷിം അംലുയുടെയും സെഞ്ച്വറി പ്രകടനമാണ് ടീമിന് ജയം സമ്മാനിച്ചത്. 112 പോയിന്റുള്ള ഇന്ത്യ നാലാം സ്ഥാനത്താണ്. ന്യൂസിലാന്റാണ് മൂന്നാം സ്ഥാനത്ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ