ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിച്ചു

ദക്ഷിണാഫ്രിക്കയ്ക്കായി 69 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുളള താരമാണ് ഡുപ്ലെസിസ്. ടെസ്റ്റിൽ 40.02 എന്ന ബാറ്റിങ് ശരാശരിയിൽ 4,163 റൺസ് നേടിയിട്ടുണ്ട്

Faf du Plessis,ഫാഫ് ഡുപ്ലെസിസ്, ie malayalam

ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഫാഫ് ഡുപ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിച്ചു. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഡുപ്ലെസിസ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ”എന്റെ ഹൃദയം തെളിഞ്ഞതാണ്. പുതിയൊരു അധ്യായത്തിലേക്ക് കടക്കാനുളള ശരിയായ സമയം ഇതാണ്” ഡുപ്ലെസിസ് കുറിച്ചു. ഇതിനൊപ്പം വിരമിക്കൽ പ്രഖ്യാപനം സംബന്ധിച്ചൊരു പ്രസ്താവനയും ഡുപ്ലെസിസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

എല്ലാ ഫോർമാറ്റിലും തന്റെ രാജ്യത്തിനുവേണ്ടി കളിക്കാൻ കഴിഞ്ഞത് അഭിമാനമായി കാണുന്നുവെന്നും രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽനിന്നും വിരമിക്കേണ്ട സമയമായെന്നും ഡുപ്ലെസിസ് പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. അടുത്ത രണ്ടു വർഷങ്ങളിൽ വരാനിരിക്കുന്ന ടി 20 ലോകകപ്പ് മത്സരങ്ങളിലേക്കാണ് താൻ ശ്രദ്ധ വയ്ക്കുന്നതെന്നും ഡുപ്ലെസിസ് പറയുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി 69 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുളള താരമാണ് ഡുപ്ലെസിസ്. ടെസ്റ്റിൽ 40.02 എന്ന ബാറ്റിങ് ശരാശരിയിൽ 4,163 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റിൽ 10 സെഞ്ചുറികളും 21 അർധ സെഞ്ചുറികളും ഡുപ്ലെസിസ് സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. 2020 ൽ ശ്രീലങ്കയ്ക്കെതിരെ നേടിയ 199 റൺസാണ് ടെസ്റ്റിലെ ഏറ്റവും ഉയർന്ന സ്കോർ.

2012 ൽ അഡ്‌ലെയ്ഡിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിലൂടെയാണ് ഡുപ്ലെസിസ് ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയത്. ആദ്യ ഇന്നിങ്സിൽ 78 റൺസും രണ്ടാം ഇന്നിങ്സിൽ തന്റെ കന്നി സെഞ്ചുറിയും നേടി. ഈ മാസമാദ്യം റാവൽപിണ്ടിയിൽ പാക്കിസ്ഥാനെതിരെ നടന്ന ടെസ്റ്റ് മത്സരമാണ് അവസാനമായി കളിച്ചത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: South africa palyer faf du plessis announces retirement from test cricket

Next Story
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്: ഫൈനലിലേക്ക് ഇന്ത്യ എത്തുമോ?
The moderation of comments is automated and not cleared manually by malayalam.indianexpress.com