scorecardresearch

IND vs SA; 10 ഓവറിൽ 55 റൺസ് മാത്രം; ഇന്ത്യയെ തോൽപ്പിച്ചത് ബാറ്റർമാർ

India vs South Africa ODI; ഇന്ത്യയെ 370 എന്ന ടോട്ടലിലേക്ക് എത്തുന്നതിൽ നിന്ന് തടയാൻ ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് കഴിഞ്ഞതായി ഇർഫാൻ പഠാൻ ചൂണ്ടിക്കാണിക്കുന്നു

India vs South Africa ODI; ഇന്ത്യയെ 370 എന്ന ടോട്ടലിലേക്ക് എത്തുന്നതിൽ നിന്ന് തടയാൻ ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് കഴിഞ്ഞതായി ഇർഫാൻ പഠാൻ ചൂണ്ടിക്കാണിക്കുന്നു

author-image
Sports Desk
New Update
KL Rahul India vs South Africa

Source: Indian Cricket Team, Instagram

റായ്പൂരിൽ നാല് വിക്കറ്റിന്റെ തകർപ്പൻ ചെയ്സിങ് ജയത്തിലേക്കാണ് ദക്ഷിണാഫ്രിക്ക എത്തിയത്. റാഞ്ചിയിൽ വിജയ ലക്ഷ്യത്തിൽ നിന്ന് 17 റൺസ് അകലെയായാണ് പ്രോട്ടീസ് വീണത് എങ്കിൽ രണ്ടാം ഏകദിനത്തിൽ 359 എന്ന വമ്പൻ സ്കോർ ചെയ്സ് ചെയ്ത് ദക്ഷിണാഫ്രിക്ക കരുത്തു കാണിച്ചു. റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടിയ ഇന്ത്യയ്ക്ക് റായ്പൂരിൽ എവിടെയാണ് പിഴച്ചത്? 

Advertisment

രണ്ടാം ഏകദിനത്തിൽ ടേണിങ് പോയിന്റ് ആയത് 39 മുതൽ 49 വരെയുള്ള ദക്ഷിണാഫ്രിക്കയുടെ ബോളിങ് ആണെന്നാണ് ഇന്ത്യൻ മുൻ താരം ഇർഫാൻ പഠാൻ അഭിപ്രായപ്പെടുന്നത്. ഇന്ത്യയെ 370 എന്ന ടോട്ടലിലേക്ക് എത്തുന്നതിൽ നിന്ന് തടയാൻ ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് കഴിഞ്ഞതായി ഇർഫാൻ പഠാൻ ചൂണ്ടിക്കാണിക്കുന്നു.

Also Read: മാർക്രമിന്റെ സെഞ്ചുറി; ബ്രെവിസിന്റെ വെടിക്കെട്ട്; റൺമല താണ്ടി ദക്ഷിണാഫ്രിക്ക

36ാം ഓവറിന് മുൻപ് വരെ ഇന്ത്യയുടെ റൺറേറ്റ് 7.28 ആയിരുന്നു. ഈ സമയം സ്കോർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 225 റൺസ്. ക്രീസിൽ കോഹ്ലിയും ഋതുരാജും. 102 റൺസന് കോഹ്ലിയും 105 റൺസിന് ഋതുരാജും മടങ്ങി. അവസാന 11 ഓവറിൽ ഇന്ത്യ കണ്ടെത്തിയത് 74 റൺസ് മാത്രം. അവസാന ഓവറിൽ രാഹുൽ 18 റൺസ് നേടിയെങ്കിലും റായ്പൂരിൽ ഡെത്ത് ഓവറിൽ റൺസ് കണ്ടെത്താനാവാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി.

Also Read: 'ടീമിനെ പടുത്തുയർത്തുകയൊന്നുമല്ല ഗംഭീർ ചെയ്യുന്നത്'; കാരണങ്ങൾ നിരത്തി മൊയിൻ അലി

ഇർഫാൻ പഠാന്റെ വാക്കുകൾ ഇങ്ങനെ, "റായ്പൂരിൽ ദക്ഷിണാഫ്രിക്കൻ ബോളർമാരും പ്രശംസ അർഹിക്കുന്നു. കാരണം അവർക്ക് ഇന്ത്യയെ പിടിച്ചുകെട്ടാനായി. 358 എന്ന സ്കോർ 370 ആകുമായിരുന്നു. എന്നാൽ 39 മുതൽ 49 വരെയുള്ള ഓവറിൽ 55 റൺസ് മാത്രമാണ് ബോളർമാർ വഴങ്ങിയത്. എൻഗിഡി തന്റെ സ്പെൽ തുടങ്ങിയ വിധവും അവസാനിപ്പിച്ച വിധവും മത്സര ഫലത്തെ സ്വാധീനിച്ചു."

Also Read: സഞ്ജു സാംസൺ ടീമിൽ; ഹർദിക് തിരിച്ചെത്തി; പ്രോട്ടീസിനെതിരായ ടി20 സ്ക്വാഡ്

" ന്യൂബോളിൽ ഹർഷിത് റാണയും അർഷ്ദീപും മികവ് കാണിച്ചു. എന്നാൽ ദക്ഷിണാഫ്രിക്കയുടെ പ്ലാൻ ന്യൂബോളിൽ ഒരു വിക്കറ്റ് കൂടി നഷ്ടമാവാതെ നോക്കുക എന്നതായിരുന്നു. മാർക്രം കരുതലോടെയാണ് കളിച്ചത്. പേസർമാരെ മാർക്രം നേരിട്ട വിധത്തിൽ നിന്ന് താരം സ്വീകരിച്ച സമീപനം വ്യക്തമാണ്."

Also Read: പിങ്ക് പാന്തേഴ്സിന്റെ ലാഭം നൂറ് ഇരട്ടി; 2.5 കോടിയിൽ നിന്ന് 105 കോടി; പണം വാരി അഭിഷേക് ബച്ചൻ

"പന്ത് ഓഫ് സ്റ്റംപിലേക്ക് വരുമ്പോൾ മാർക്രം ലെഗ് സ്റ്റംപിൽ നിന്ന് സ്പേസ് കണ്ടെത്താൻ ശ്രമിച്ചു. പിന്നിലേക്ക് കൂടുതൽ ഇറങ്ങി നിന്ന് ബൗൺസറുകൾ പ്രയോജനപ്പെടുത്തുകയാണ് മാർക്രം ചെയ്തത്.ഇന്ത്യൻ സ്പിന്നർമാർക്കെതിരെ സ്ട്രെയിറ്റ് ഷോട്ടുകളും പേസർമാർക്കെതിരെ സ്ക്വയറും കളിക്കുക എന്നതായിരുന്നു മാർക്രമിന്റെ തന്ത്രം," ഇർഫാൻ പഠാൻ പറഞ്ഞു.

Read More: india vs South Africa ODI; തുടരെ രണ്ടാം സെഞ്ചുറി; ബാറ്റുകൊണ്ട് കോഹ്ലിയുടെ മറുപടി

Indian Cricket Team Virat Kohli Indian Cricket Players India Vs South Africa Indian Captain indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: