Latest News

വാതുവയ്പ് കേസില്‍ ചരിത്ര വിധി; ദക്ഷിണാഫ്രിക്കന്‍ താരത്തിന് തടവ്

ഗുജറാത്തിലാണ് ബോധിയുടെ ജനനം. പിന്നീട് കുടുംബം ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറുകയായിരുന്നു

ജൊഹന്നാസ്ബര്‍ഗ്: വാതുവയ്പ് കേസില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗുലാം ബോധിയ്ക്ക് അഞ്ചു വര്‍ഷത്തെ തടവ്. ദക്ഷിണാഫ്രിക്കയുടെ ആഭ്യന്തര ക്രിക്കറ്റിലെ വാതുവയ്പ് ക്രിക്കറ്റ് ലോകത്തെയാകെ പിടിച്ചുലച്ച സംഭവമായിരുന്നു. ഇന്ത്യന്‍ വംശജനാണ് ഗുലാം ബോധി.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെയും ലോക ക്രിക്കറ്റിന്റെയും ചരിത്രത്തില്‍ നാഴികക്കല്ലായി കണക്കാക്കുന്നതാണ് കേസ്. 2004 കൊണ്ടുവന്ന ക്രിക്കറ്റിലെ അഴിമതി തടയല്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യ താരമാണ് ബോധി. 2000 ലെ കുപ്രസിദ്ധമായ ഹാന്‍സി ക്രോണ്യ വാതുവയ്പിന് ശേഷമാണ് നിയമം കൊണ്ടുവരുന്നത്.

2012 ലെ ഐപിഎല്ലില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സിനൊപ്പമുണ്ടായിരുന്നു ബോധി. ഗുജറാത്തിലാണ് ബോധിയുടെ ജനനം. പിന്നീട് കുടുംബം ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറുകയായിരുന്നു.

ഇന്ത്യയിലെ വാതുവയ്പുകാരുടെയും ദക്ഷിണാഫ്രിക്കയുടെ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെയും ഇടനിലക്കാരനാണ് ബോധി എന്നാണ് കണ്ടെത്തിയത്. വാതുവയ്പിനായി ബോധി സമീപിച്ച താരങ്ങളിലൊരാളായ അല്‍വിറോ പിറ്റേഴ്‌സണ്‍ വിധി വന്നതിന് പിന്നാലെ സന്തോഷമറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: South africa cricketer gulam bodi sentenced to 5 years in prison307796

The moderation of comments is automated and not cleared manually by malayalam.indianexpress.com