Latest News
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍
മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷ, മറുപടിയുമായി കെ.സുധാകരൻ
കെ.സുധാകരനെതിരായ പ്രതികരണം നിലവാരമില്ലാത്തത്, മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
ട്രാക്കിലെ ഇതിഹാസത്തിന് വിട; മില്‍ഖ സിങ് അന്തരിച്ചു

രവി ശാസ്ത്രിയെ പരിശീലകനായി നിയമിക്കുന്നതിൽ ഗാംഗുലിയും സച്ചിനും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത

കഴിഞ്ഞ വര്‍ഷം അനില്‍ കുംബ്ലെയെ തിരഞ്ഞെടുത്തപ്പോഴുണ്ടായ അതേ അഭിപ്രായ ഭിന്നത തന്നെയാണ് ഈ വര്‍ഷവും അരങ്ങേറിയത്

Sachin, Ganguly

മുംബൈ: ഇന്ത്യയുടെ പുതിയ പരിശീലകനായി രവി ശാസ്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ മുന്‍ ക്യാപ്റ്റന്‍മാരും ബിസിസിഐ ഉപദേശക സമിതി അംഗങ്ങളുമായ സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതയുള്ളതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വര്‍ഷം അനില്‍ കുംബ്ലെയെ തിരഞ്ഞെടുത്തപ്പോഴുണ്ടായ അതേ അഭിപ്രായ ഭിന്നത തന്നെയാണ് ഈ വര്‍ഷവും അറരങ്ങേറിയതെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രവി ശാസ്ത്രിക്ക് സച്ചിൻ പിന്തുണ നൽകിയപ്പോൾ ഗാംഗുലിക്ക് ശാസ്ത്രി പരിശീലകനായി വരുന്നതില്‍ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ലക്ഷ്മണ്‍ ആരോടൊപ്പം നിന്നു എന്ന കാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല. അപേക്ഷകരില്‍ ഒരാളായ ടോം മൂഡിയുമായി ലക്ഷ്മണിന് അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും രവി ശാസ്ത്രിയെ പിന്തുണക്കേണ്ടി വന്നുവെന്നാണ് സൂചന.

അനില്‍ കുംബ്ലെയെ പരിശീലകനായി തിരഞ്ഞെടുത്ത സമയത്തും ഇത്തരത്തില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. അന്നു കുംബ്ലെയെ ഗാംഗുലി പിന്തുണച്ചപ്പോള്‍ സച്ചിന്‍ രവി ശാസ്ത്രിക്ക് വേണ്ടി നിലകൊണ്ടു. എന്നാല്‍ ഉപദേശക സമിതിയിലെ മൂന്നാമംഗമായ ലക്ഷ്മണ്‍ കുംബ്ലെയെ പിന്തുണച്ചതോടെ രവി ശാസ്ത്രിയുടെ അവസരം നഷ്ടപ്പെടുകായിയിരുന്നു.

അതേസമയം തിങ്കളാഴ്ച്ച നടന്ന അഭിമുഖത്തിനിടയില്‍ ഗാംഗുലിയും രവി ശാസ്ത്രിയും തമ്മില്‍ ചെറിയ വാക്കേറ്റവുമുണ്ടായതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. രവി ശാസ്ത്രി പരിശീലകനാകുകയാണെങ്കില്‍ ലഭിക്കുന്ന സപ്പോര്‍ട്ടിങ് സ്റ്റാഫിനെച്ചൊല്ലിയാണ് ഗംഗുലിയും രവി ശാസ്ത്രിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത് എന്നാണ് സൂചന.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sourav sachin differ over shastri last years tiff haunts team india coach selection

Next Story
‘ഇനിയാ കമന്ററി കേള്‍ക്കേണ്ടല്ലോ’; രവിശാസ്ത്രിക്ക് ട്രോള്‍ മഴravi shastri, virat kohli
The moderation of comments is automated and not cleared manually by malayalam.indianexpress.com