ഗാംഗുലിയെ വീണ്ടും ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; ആശുപത്രിയിലെത്തി മമത

ശസ്ത്രക്രിയ വിജയകരം, ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കൊൽക്കത്ത: ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ‌കൊറോണറി ധമനികളിൽ തടസം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് സ്റ്റെന്റുകൾ ഇട്ടു. കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഗാംഗുലി തുടരുന്നത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രിയിൽ എത്തി ഗാംഗുലിയെ കണ്ടു. രാവിലെ ഫാേണിൽ വിളിച്ച് മമത ഗാംഗുലിയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു. ആരോഗ്യനില തൃപ്‌തികരമെന്നാണ് അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചത്. നെഞ്ചുവേദനെ തുടർന്ന് ഇന്നലെയാണ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read Also: പെൺകുട്ടിയുടെ കൈകൾ പിടിക്കുന്നതും പാന്റ്‌സിന്റെ സിപ്പ് അഴിക്കുന്നതും ലൈംഗികാതിക്രമമല്ല; വീണ്ടും വിവാദ വിധി

ജനുവരി രണ്ടിന് ഹൃദയാഘാതത്തെ തുടർന്ന് ഗാംഗുലിയെ വുഡ്‌ലാൻഡ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 48 കാരനായ ഗാംഗുലിക്ക് അന്നും ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു. ഹൃദയധമനികളിൽ മൂന്ന് എണ്ണത്തിൽ തടസ്സമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് സ്റ്റെന്റിട്ടത്. സുഖം പ്രാപിച്ചതോടെ ജനുവരി ഏഴിന് ആശുപത്രി വിടുകയും ചെയ്തു. ഗാംഗുലിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ പരിശോധിച്ചു വരികയാണെന്നും കുടുംബാംഗങ്ങൾ പിന്നീട് അറിയിച്ചു.

വുഡ്‌ലാൻഡ്‌സ് ആശുപത്രിയിൽനിന്നും ഡിസ്‌ചാർജ് ആയതു മുതൽ വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഗാംഗുലി. എന്നാൽ കഴിഞ്ഞ ദിവസം രാത്രി മുതൽ ഗാംഗുലിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായി ചില വൃത്തങ്ങൾ പറയുന്നു. ഉടൻ തന്നെ കുടുംബാംഗങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നേരത്തെ ഗംഗുലിക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. 22 കോവിഡ് ടെസ്റ്റുകൾക്ക് താൻ വിധേയനായതായി നവംബറിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

ഇന്ത്യയ്‌ക്കായി 311 ഏകദിനങ്ങളും 113 ടെസ്റ്റുകളും കളിച്ച താരമാണ് ഗാംഗുലി. ഏകദിനത്തിൽ 11,363 റൺസും ടെസ്റ്റിൽ 7,212 റൺസും നേടിയിട്ടുണ്ട്. രണ്ട് ഫോർമാറ്റിലും 40 ൽ ഉയർന്ന ബാറ്റിങ് ആവറേജുണ്ട്. ഏകദിനത്തിൽ 22 സെഞ്ചുറികളും ടെസ്റ്റുകളിൽ 16 സെഞ്ചുറിയും നേടിയിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sourav ganguly undergoes another angioplasty

Next Story
‘രഹാനെ ദേഷ്യപ്പെടാറില്ല, കോഹ്‌ലിയുടെ ആവേശം ദേഷ്യമായി തെറ്റിദ്ധരിക്കപ്പെടുന്നതാണ്’india vs australia, india vs australia 4th test, ind vs aus 4th test, ind vs aus bad light, india vs australia bad light, cricket news, ind
The moderation of comments is automated and not cleared manually by malayalam.indianexpress.com