/indian-express-malayalam/media/media_files/uploads/2020/08/ganguly-buchanan-1.jpg)
ടെസ്റ്റുകളിലും ഏകദിനങ്ങളിലും നൽകിയ മികച്ച സംഭാവനകളിലൂടെ ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിയുടെ ഗെയിം ശൈലി ട്വന്റി 20 ക്രിക്കറ്റിന് അനുയോജ്യമായ തരത്തിലുള്ളതായിരുന്നില്ലെന്ന അഭിപ്രായവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുൻ മുഖ്യ പരിശീലകൻ ജോൺ ബുക്കാനൻ.ഗാംഗുലിയുടെ കരിയറിന്റെ അവസാന ഘട്ടത്തിലാണ് ട്വന്റി 20 ഫോർമാറ്റ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ളത്. ടെസ്റ്റിലോ ഏകദിനത്തിലോ ഗാംഗുലി പുറത്തെടുക്കുന്ന മികച്ച പ്രകടനം കുട്ടിക്രിക്കറ്റിലും ആവർത്തിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ലെന്ന് വിലയിരുത്തപ്പെടാറുണ്ട്.
48 വയസുകാരനായ താരം തന്റെ കരിയറിൽ ഇന്ത്യൻ ടീമിനു വേണ്ടി ഒരു ട്വന്റി -20 മത്സരത്തിലും പങ്കെടുത്തിട്ടില്ല, എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ആദ്യ അഞ്ച് പതിപ്പുകളിൽ അദ്ദേഹം കളിച്ചിരുന്നു. 2008 മുതൽ 2010 വരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി (കെകെആർ) ഗാംഗുലി ഇറങ്ങി. തുടർന്ന് 2011 ലും 2012 ലും പൂനെ വാരിയേഴ്സിനു വേണ്ടിയും ഗാംഗുലി ഐപിഎല്ലിൽ ഇറങ്ങി.
Read More: ഹൃദയത്തിൽ ക്രിക്കറ്റ് മാത്രം, ഞാനൊരു കടുത്ത 'ദാദ' ഫാൻ: സംഗക്കാര
ഗാംഗുലിയുമായി ഇടപഴകിയിരുന്ന സമയത്തെക്കുറിച്ച് അനുസ്മരിക്കവേയാണ് മുതിർന്ന ഇടം കൈയൻ ബാറ്റ്സ്മാന്റെ ശൈലി 20 ഓവർ ഫോർമാറ്റിന് അനുയോജ്യമായിരുന്നതല്ലെന്ന് ലോകകപ്പ് ജേതാവായ മുൻ കെകെആർ ഹെഡ് കോച്ച് ജോൺ ബുക്കാനൻ പറഞ്ഞത്.
“അക്കാലത്തെ എന്റെ ചിന്ത അനുസരിച്ച്, ഒരു ക്യാപ്റ്റനെന്ന നിലയിൽ നിങ്ങൾക്ക് പെട്ടെന്ന് തീരുമാനങ്ങളെടുക്കേണ്ടതുണ്ടെന്നാണ്. നിങ്ങളുടെ ഗെയിം ഹ്രസ്വമായ ഫോർമാറ്റിന് യോജിച്ചതായിരിക്കണം. അതുകൊണ്ടാണ് സൗരവുമായി ഞാൻ ആ സംഭാഷണങ്ങൾ നടത്തിയത്,” ബുക്കാനൻ സ്പോർട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Read More: കഷ്ടപ്പെട്ടത് ഗാംഗുലി, ധോണിയുടേത് ഭാഗ്യം; എല്ലാ നേട്ടങ്ങൾക്കും കാരണം അന്നത്തെ മികച്ച ടീമെന്ന് ഗംഭീർ
“കളിയുടെ ഫോർമാറ്റിന് അദ്ദേഹം അനുയോജ്യനാണെന്ന് എനിക്ക് വിശ്വസിക്കാനായില്ല, ഔദ്യോഗികമായ ക്യാപ്റ്റൻസി റോളിലെ കാര്യമല്ല,” ബുക്കാനൻ പറഞ്ഞു.
ഐപിഎല്ലിന്റെ ഉദ്ഘാടന സീസണിൽ കെകെആർ ആറാം സ്ഥാനത്തെത്തിയ ശേഷം, ബുക്കാനൻ ഗാംഗുലിയെ നായക സ്ഥാനത്ത് നിന്ന് മാറ്റുകയും അടുത്ത സീസണിൽ ബ്രണ്ടൻ മക്കല്ലത്തിന് ഉത്തരവാദിത്തം കൈമാറുകയും ചെയ്തിരുന്നു. 2009ൽ എട്ട് ടീമുകളിൽ കെകെആർ അവസാന സ്ഥാനത്തെത്തി, തുടർന്ന് ബുക്കാനനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
113 ടെസ്റ്റുകളിലും 311 ഏകദിനങ്ങളിലുമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ 18500 ൽ കൂടുതൽ റൺസ് നേടിയ ഗാംഗുലി ഐപിഎല്ലിൽ 59 മത്സരങ്ങളാണ് കളിച്ചത്. 25 റൺസ് ശരാശരിയിൽ 1349 റൺസാണ് ഐപിഎലിൽ അദ്ദേഹം ആകെ നേടിയത്. ഏഴ് അർദ്ധസെഞ്ച്വറികളും ലീഗിൽ അദ്ദേഹം നേടിയിരുന്നു.
Read More: Sourav Ganguly’s game was not suited to the T20 format: John Buchanan
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us