കൊൽക്കത്ത: ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സഹോദരൻ അറിയിച്ചു. ”സൗരവ് പൂർണ ആരോഗ്യവാനാണ്. ഈ വർഷമാദ്യം അദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അദ്ദേഹത്തെ വുഡ്ലാൻഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്,” സഹോദരൻ സ്നേഹശിഷ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
വാക്സിന്റെ രണ്ടു ഡോസും എടുത്ത ഗാംഗുലി ജോലി സംബന്ധമായി സ്ഥിരം യാത്രയിലായിരുന്നു. ഈ വർഷമാദ്യം ഹൃദയാഘാതത്തെ തുടർന്ന് രണ്ടു തവണ ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടിയന്തരമായി ആൻജിയോപ്ലാസ്റ്റിയും ചെയ്തിരുന്നു.
ഗാംഗുലിയുടെ സഹോദരന് സ്നേഹാശിഷ് ഗാംഗുലിക്കും ഈ വർഷമാദ്യം കോവിഡ് പോസിറ്റീവായിരുന്നു.
Read More: രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം 653 ആയി; 6,358 പുതിയ കോവിഡ് രോഗികൾ