scorecardresearch
Latest News

‘നമ്മുടെ പയ്യന്‍ കലക്കി’; ഹാട്രിക് ഹീറോയെ അഭിനന്ദിച്ച് ഇതിഹാസങ്ങള്‍

നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി ഹാട്രിക്കുള്‍പ്പടെ താരം വീഴ്ത്തിയത് ആറ് ബംഗ്ലാദേശ് വിക്കറ്റുകള്‍. നാഗ്പൂരിലെ പ്രകടനത്തോടെ ചരിത്രത്തിലും റെക്കോര്‍ഡ് ബുക്കിലും തന്റെ പേരെഴുതി ചേര്‍ത്തിരിക്കുകയാണ് ദീപക് ചാഹര്‍

‘നമ്മുടെ പയ്യന്‍ കലക്കി’; ഹാട്രിക് ഹീറോയെ അഭിനന്ദിച്ച് ഇതിഹാസങ്ങള്‍

ഹാട്രിക്കിലൂടെ ടി20യില്‍ പുതിയ ചരിത്രം കുറിച്ച ദീപക് ചാഹറിന് അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം. ഇതിഹാസ താരങ്ങളായ സച്ചിന്‍, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങിയവരാണ് ചാഹറിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. ഹര്‍ഭജന്‍ സിങ്ങും അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നിര്‍ണായക ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയമൊരുക്കിയത് ദീപക് ചാഹറെന്ന യുവതാരമായിരുന്നു. നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി ഹാട്രിക്കുള്‍പ്പടെ താരം വീഴ്ത്തിയത് ആറ് ബംഗ്ലാദേശ് വിക്കറ്റുകള്‍. നാഗ്പൂരിലെ പ്രകടനത്തോടെ ചരിത്രത്തിലും റെക്കോര്‍ഡ് ബുക്കിലും തന്റെ പേരെഴുതി ചേര്‍ത്തിരിക്കുകയാണ് ദീപക് ചാഹര്‍.

Read More: ബംഗ്ലാകടുവകളെ വീഴ്ത്തിയ ഇന്ത്യൻ സിംഹക്കുട്ടി; നാഗ്‌പൂരിൽ ചരിത്രമെഴുതി ദീപക് ചാഹർ

രാജ്യാന്തര ടി20 മത്സരത്തില്‍ ഏറ്റവും മികച്ച് ബോളിങ് പ്രകടനമായിരുന്നു ദീപക് ചാഹറിന്റേത്. ശ്രീലങ്കന്‍ താരം അജന്ത മെന്‍ഡിസിന്റെ റെക്കോര്‍ഡാണ് ഇക്കാര്യത്തില്‍ ചാഹര്‍ മറികടന്നത്. 2012ല്‍ സിംബാബ്വെയ്‌ക്കെതിരെ എട്ട് റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതും 2011ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 16 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതുമായിരുന്നു മെന്‍ഡിസിന്റെ മികച്ച പ്രകടനം. ഇതു തിരുത്തിയെഴുതിയിരിക്കുകയാണ് ദീപക് ചാഹര്‍.

രാജ്യാന്തര ടി20 മത്സരത്തില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ദീപക് ചാഹര്‍. രാജ്യാന്തര താരങ്ങളില്‍ പന്ത്രണ്ടാമനും. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലെയും കണക്കെടുത്താല്‍ ഹാട്രിക് നേടുന്ന ഏഴമത്തെ താരമാണ് ചാഹര്‍. ടെസ്റ്റില്‍ ഹര്‍ഭജന്‍ സിങ്ങും ഇര്‍ഫാന്‍ പഠാനും, ഏകദിനത്തില്‍ ചേതന്‍ ശര്‍മ്മ, കപില്‍ ദേവ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി എന്നീ തരങ്ങളും മാത്രമാണ് ഹാട്രിക് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sourav ganguly sachin tendulkar laud record breaking fast bowler deepak chahar