scorecardresearch

''റിഷഭ് പന്ത് ഒരു മാച്ച് വിന്നറാണ്, എനിക്ക് അയാളെ ഒരുപാട് ഇഷ്ടമാണ്"; പന്തിനെ പ്രശംസിച്ച് ദാദ

ഇന്ത്യൻ നിരയിലെ ഇപ്പോഴത്തെ താരങ്ങളെ കുറിച്ച് ഒരു സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗാംഗുലി

ഇന്ത്യൻ നിരയിലെ ഇപ്പോഴത്തെ താരങ്ങളെ കുറിച്ച് ഒരു സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗാംഗുലി

author-image
Sports Desk
New Update
Indian cricket, Sourav Ganguly, സൗരവ്ഗാംഗുലി, Rishab Pant, റിഷാഭ് പന്ത്, BCCI, Indian Legends, Indian Players, Indian Captains, Cricket news, Indian Players, ie malayalam

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ പ്രശംസിച്ച് ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ഇന്ത്യൻ നിരയിലെ ഇപ്പോഴത്തെ താരങ്ങളെ കുറിച്ച് ഒരു സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗാംഗുലി.

Advertisment

പന്തിനെ പ്രശംസിച്ച ഗാംഗുലി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും ബാറ്റിംഗ് കാണുന്നതും ഇഷ്ടമാണെന്ന് കൂട്ടിച്ചേർത്തു. ജസ്പ്രീത് ബുംറയും, മുഹമ്മദ് ഷമ്മിയും മികച്ച കളിക്കാരാണ്. ശാർദൂൽ താക്കൂറിനെ ഒരുപാടിഷ്ടമാണ് അയാൾ ഭയങ്കര ധൈര്യശാലിയാണെന്നും ഗാംഗുലി പറഞ്ഞു.

"ഇന്ത്യയി പ്രതിഭാശാലികളായ നിരവധി കളിക്കാരുണ്ട്. സുനിൽ ഗാവസ്‌കർ കളിച്ചു കൊണ്ടിരുന്നപ്പോൾ സുനിലിന് ശേഷം എന്ത് സംഭവിക്കും എന്ന് ആളുകൾ ചിന്തിച്ചിരുന്നു. അപ്പോൾ സച്ചിൻ വന്നു, ദ്രാവിഡ് വന്നു, കുംബ്ലെ വന്നു. അവരെല്ലാം പോയപ്പോൾ വിരാട് കോഹ്‌ലിയും, രോഹിത് ശർമയും, റിഷാഭ് പന്തും ആ സ്ഥാനം ഏറ്റെടുത്തു." ഗാംഗുലി പറഞ്ഞു.

Read Also: ഡൽഹി ക്യാപിറ്റൽസ് താരം അക്‌സർ പട്ടേലിന് കോവിഡ്; ഐപിഎല്ലിലെ ആദ്യ മത്സരം നഷ്ടമാകും

Advertisment

ഓരോ കാലഘട്ടത്തിലും ഇന്ത്യ ഒരു ലോകബാറ്റ്സ്മാനെ നല്കികൊണ്ടിരിക്കുമെന്ന പ്രതീക്ഷയും ഗാംഗുലി പങ്കുവെച്ചു. 1992 ലെ ഓസ്‌ട്രേലിയൻ സീരിസിൽ കളിക്കാൻ സാധിക്കാതിരുന്നതും അതിനു ശേഷം 1996 ൽ ഇംഗ്ലണ്ട് സീരിസിൽ നല്ലൊരു കളിക്കാരനായി തിരിച്ചെത്തിയതിനെ കുറിച്ചും ഗാംഗുലി സംസാരിച്ചു.

ജനുവരിയിൽ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഗാംഗുലി, ഇപ്പോൾ പഴയത് പോലെ എല്ലാം ചെയ്യുന്നുണ്ടെന്നും പൂർണ ആരോഗ്യവാനാണെന്ന സന്തോഷവും പാങ്കുവെച്ചു.

Rishabh Pant Sourav Ganguly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: