scorecardresearch

‘അച്ഛനെ ഒന്ന് കൊണ്ടുപോകൂ’; ദ്രാവിഡിന്റെ മകനുമായുള്ള സംഭാഷണത്തെക്കുറിച്ച് ഗാംഗുലി

ദ്രാവിഡിന്റെ മകനുമായുള്ള രസകരമായ സംഭാഷണത്തിന് ശേഷമാണ് പരിശീലക സ്ഥാനത്തേക്ക് ക്ഷണിച്ചതെന്നും ഗാംഗുലി പറഞ്ഞു

‘അച്ഛനെ ഒന്ന് കൊണ്ടുപോകൂ’; ദ്രാവിഡിന്റെ മകനുമായുള്ള സംഭാഷണത്തെക്കുറിച്ച് ഗാംഗുലി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി നിയമിക്കുന്നതിന് മുന്‍പ് രാഹുല്‍ ദ്രാവിഡിന്റെ മകനുമായി നടത്തിയ രസകരമായ ഫോണ്‍ സംഭാഷണത്തെപ്പറ്റി വെളിപ്പെടുത്തി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ സംസാരിക്കുകയായിരുന്നു ഗാംഗുലി.

“അച്ഛൻ തന്റെയെടുത്ത് വളരെ കർക്കശക്കാരനാണെന്നും വേഗം കൂട്ടിക്കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് എനിക്ക് ദ്രാവിഡിന്റെ മകനില്‍ നിന്ന് കോള്‍ ലഭിച്ചത്. ആ സമയത്താണ് ഞാൻ ദ്രാവിഡിനെ വിളിച്ച് ദേശീയ ടീമിനൊപ്പം ചേരാനുള്ള സമയമായെന്ന് പറഞ്ഞത്,” ഗാംഗുലി വിശദീകരിച്ചു.

ട്വന്റി 20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് ദ്രാവിഡ് മുഖ്യ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്. രണ്ട് വര്‍ഷത്തെ കരാറിലാണ് നിയമനം. രാഹുലിന്റെ പരിശീലക റോള്‍ ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയോടെ ആരംഭിക്കും.

“ക്രിക്കറ്റില്‍ ഞങ്ങള്‍ തുടങ്ങിയതും വളര്‍ന്നതുമെല്ലാം ഓരേ സമയത്തായിരുന്നു. അതുകൊണ്ട് തന്നെ നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ സാധിച്ചു. പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിനെ ക്ഷണിക്കാന്‍ വളരെ എളുപ്പം കഴിഞ്ഞു,” ഗാംഗുലി വ്യക്തമാക്കി.

ദ്രാവിഡിനൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പ്രവര്‍ത്തിച്ചവരാണ് സപ്പോര്‍ട്ട് സ്റ്റാഫ് പട്ടികയിലേക്കും പരിഗണിക്കപ്പെടുന്നത്. പരാസ് മംബ്രെയാണ് ബോളിങ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നയാള്‍. അഭയ് ശര്‍മ, അജയ് രത്ര എന്നിവര്‍ ഫീല്‍ഡിങ് പരിശീലക സ്ഥാനത്തേക്കും അപേക്ഷിച്ചിട്ടുണ്ട്.

“ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമനം ലഭിക്കുന്നത് വലിയ ബഹുമതിയാണ്. ഏറെ ആകാംഷയോടെയാണ് പുതിയ വേഷത്തെ ഞാന്‍ നോക്കിക്കാണുന്നത്. രവി ശാസ്ത്രിയുടെ കീഴിൽ ടീം മികച്ച പ്രകടനം നടത്തി. കൂടുതല്‍ മുന്നോട്ട് കൊണ്ടുപോവുകയാണ് ലക്ഷ്യം,” നിയമനത്തിന് ശേഷം ദ്രാവിഡ് പ്രതികരിച്ചു.

Also Read: ഖത്തര്‍ ലോകകപ്പ്: യോഗ്യത നേടി സ്പെയിനും ക്രൊയേഷ്യയും; പോര്‍ച്ചുഗലിന് നിരാശ

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sourav ganguly recalls chat with dravids son ahead of appointment of india coach