കൊൽക്കത്ത: ഐസിസി വനിതാ ലോകകപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ച ഹർമൻപ്രീത് കൗറിനെ പുകഴ്ത്തി ഇന്ത്യൻ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും. ‘ഹർമൻപ്രീതിന്റെ കളി ഞാൻ കണ്ടിരുന്നു. അവളുടെ പ്രകടനം സൂപ്പറായിരുന്നു. ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിക്കുമെന്നും’ ഗാംഗുലി പറഞ്ഞു.

ഹർമൻപ്രീതിന്റെ സെഞ്ചുറി മികവിലായിരുന്നു ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. 90 പന്തില്‍ നിന്നാണ് ഹർമൻ സെഞ്ചുറി നേടിയത്. പിന്നീടുനേരിട്ട 25 പന്തില്‍ സ്വന്തമാക്കിയത് 71 റണ്‍സാണ്. 42 ഓവറായി ചുരുക്കിയ മല്‍സരത്തില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അതിഗംഭീര സെഞ്ചുറിയാണ് ഇന്ത്യയെ 281 റണ്‍സിലെത്തിച്ചത്. 115 പന്തില്‍ 171 റണ്‍സുമായി ഹര്‍മന്‍പ്രീത് പുറത്താകാതെ നിന്നു.

നാളെയാണ് വനിതാലോകകപ്പ് ഫൈനൽ. ഇംഗ്ലണ്ടാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. വനിതാ ലോകകപ്പിൽ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഹീതർ നൈറ്റ് ക്യാപ്റ്റനായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണു ഫൈനലിലെത്തിയത്. ഇന്ത്യയുടെ ക്യാപ്റ്റൻ പരിചയസമ്പന്നയായ മിതാലി രാജിന്റ കരുത്തിലാണ് ഇന്ത്യ നാളെ ഇറങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ