Latest News

ചാംപ്യന്മാർ ഒന്നും വേഗം അവസാനിപ്പിക്കില്ല; ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ഗാംഗുലി

ധോണിയുടെ മനസിൽ എന്താണെന്ന് അറിയില്ലെന്നും എന്നാൽ ധോണിയെപ്പോലെ ഒരു താരത്തിന് വേണ്ടത്ര ബഹുമാനവും പരിഗണനയും ലഭിക്കണമെന്നും ഗാംഗുലി

Sourav Ganguly, Ganguly BCCI, ഗാംഗുലി, Sourav BCCI, ധോണി, BCCI President, വിരമിക്കൽ, Ganguly on Dhoni, MS Dhoni retirement, Virat Kohli, Ganguly on Kohli, ie malayalam, ഐഇ മലയാളം

ധോണിയുടെ രാജ്യാന്തര കരിയർ ഏറെ നാളായി ക്രിക്കറ്റ് ലോകത്തെ വലിയ ചർച്ചകളിൽ ഒന്നാണ്. സൗരവ് ഗാംഗുലി ഉൾപ്പടെയുള്ള ഇതിഹാസ താരങ്ങൾ നേരത്തെ തന്നെ വിഷയത്തിൽ അഭിപ്രായം പറഞ്ഞിരുന്നു. ബിസിസിഐ അധ്യക്ഷനായ ശേഷം നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിലും ധോണിയുടെ വിരമിക്കൽ വിഷയമായി. ധോണിയുടെ മനസിൽ എന്താണെന്ന് അറിയില്ലെന്നും എന്നാൽ ധോണിയെപ്പോലെ ഒരു താരത്തിന് വേണ്ടത്ര ബഹുമാനവും പരിഗണനയും ലഭിക്കണമെന്നും ഗാംഗുലി പറഞ്ഞു.

“അത് ധോണിയെ മാത്രം ആശ്രയിച്ചിരിക്കുന്ന കാര്യമാണ്. ഇനി ഒരിക്കലും അവൻ തിരിച്ചുവരില്ല എന്ന് ലോകം മുഴുവൻ പറഞ്ഞടുത്ത് നിന്നാണ് ഞാൻ മടങ്ങി വന്നതും നാലു വർഷം കളിച്ചതും. ചാംപ്യന്മാർ വേഗം ഒന്നും അവസാനിപ്പിക്കാറില്ല. എന്താണ് ധോണിയുടെ മനസിൽ എന്ന് എനിക്കറിയില്ല. ക്രിക്കറ്റിലെ മഹാന്മാരിൽ ഒരാളാണ് എം.എസ്.ധോണി. കരിയറിൽ എന്താണ് അദ്ദേഹം ചെയ്തതെന്ന് പരിശോധിച്ചാൽ മതി.” ഗാംഗുലി പറഞ്ഞു.

നിരവധി താരങ്ങൾ ധോണി വിരമിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ധോണി തന്റെ അവധി നീട്ടിയിരിക്കുകയാണ്. നവംബര്‍ വരെയാണ് ധോണി അവധി നീട്ടിയിരിക്കുന്നത്. മുംബൈ മിററിന്റെ റിപ്പോര്‍ട്ട് പ്രകാരം മുന്‍ നായകന്‍ നവംബര്‍ വരെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല. ഇതോടെ വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയും ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയും ധോണിയ്ക്ക് നഷ്ടമാകും. ഇനി ധോണിയെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണണമെങ്കില്‍ ഡിസംബറില്‍ ടി20 പരമ്പരയ്ക്കായി വിന്‍ഡീസുകാര്‍ ഇന്ത്യയിലെത്തണം.

ധോണിയ്ക്ക് പകരം ഋഷഭ് പന്തിനെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ടീം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ സമയം പന്തിന് ഗുണകരമാകും. ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച അനിശ്ചിതത്വവും ഇതോടെ നീളുകയാണ്. ധോണിയ്ക്ക് പകരം പന്തിനെ അടുത്ത ടി20 ലോകകപ്പില്‍ കളിപ്പിക്കേണ്ടതിന്റെയും അതിനായി ഇപ്പോള്‍ തന്നെ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതിന്റേയും പ്രാധാന്യത്തെക്കുറിച്ച് സുനില്‍ ഗവാസ്കര്‍ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ വൃദ്ധിമാൻ സാഹയാണ് ഇപ്പോൾ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത് സാഹയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sourav ganguly on ms dhonis retirement

Next Story
KBFC vs MCFC: രണ്ടാം ജയം തേടി കൊമ്പന്മാർ; കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ മുംബൈKBFC vs MCFC, ISL, കെബിഎഫ്സി, kerala blasters, kbfc match preview, kbfc probable line up, kbfc prediction, മുംബൈ സിറ്റി എഫ്സി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express