ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആരെന്ന ചോദ്യത്തിന് ഉത്തരം നല്കി മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ അഭിപ്രായമാണ് ഇതിഹാസ താരത്തിനും. ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയാണെന്നു ഗാംഗുലിയും പറയുന്നു.
”അവന് ഞങ്ങളുടെ സ്വന്തം പയ്യനല്ലേ. ലോകത്തിലെ ഏറ്റവും മിച്ച വിക്കറ്റ് കീപ്പറാണ്. പന്തും നന്നായി ചെയ്തിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ആരെയെടുക്കണമെന്നത് വിരാടിന്റെ തീരുമാനമാണ്” ഗാംഗുലി പറഞ്ഞു. അതേസമയം, മായങ്ക് അഗര്‍വാളിനെ ഓപ്പണിങ്ങില്‍ സ്ഥിരമായി ഇറക്കുന്നതില്‍ തീരുമാനം എടുക്കാന്‍ കാത്തിരിക്കണമെന്നും ഗാംഗുലി പറഞ്ഞു.
Read More: ‘വന്ന് രണ്ട് പന്തെറിഞ്ഞിട്ട് പോകൂ’; കളിക്കിടെ ഹര്‍ഭജനെ പന്തെറിയാന്‍ വിളിച്ച് രോഹിത്
”പ്രശ്നമെന്തെന്നാല്‍ നമ്മള് പെട്ടന്നെു തീരുമാനങ്ങളിലെത്തും. ഒരു സെഞ്ചുറി നേടിയാല്‍ നമ്മള് പറയും ഇവനാണു നമ്മുടെ ഫസ്റ്റ് ചോയ്സ് ഓപ്പണറെന്ന്. രണ്ട് കളികളില്‍ മോശം പ്രകടനമായാല്‍ പിന്നെ നേരെ എതിരാകും. ഇത് അവസാനിപ്പിക്കണം” ഗാംഗുലി പറഞ്ഞു.
”ഏത് യുവതാരം നന്നായി കളിച്ചാലും ഇന്ത്യയ്ക്ക് അത് നല്ല സൂചനയാണ്. അവന് ഓസ്ട്രേലിയയില്‍ നന്നായി കളിച്ചു. വെസ്റ്റ് ഇന്‍ഡീസില്‍ ബുദ്ധിമുട്ടി. പക്ഷെ നാട്ടിലെ ആദ്യ ടെസ്റ്റില്‍ ഡബിൾ സെഞ്ചുറി നേടി. ഒരു വര്‍ഷം കൂടി കളിക്കാന്‍ അനുവദിക്കൂ. എന്നിട്ടാകാം വിധിക്കുന്നത്” ഗാംഗുലി വ്യക്തമാക്കി.