scorecardresearch

'സഹീറേ കുറച്ച് തടി കുറയ്ക്കടാ'; ആശംസയ്ക്കൊപ്പം അഭ്യർത്ഥനയുമായി ഗാംഗുലി

ഇന്ത്യയ്ക്കു വേണ്ടി ഒട്ടേറെ മത്സരങ്ങൾ കളിച്ചിട്ടുളള താരമാണ് സഹീർ ഖാൻ

ഇന്ത്യയ്ക്കു വേണ്ടി ഒട്ടേറെ മത്സരങ്ങൾ കളിച്ചിട്ടുളള താരമാണ് സഹീർ ഖാൻ

author-image
WebDesk
New Update
'സഹീറേ കുറച്ച് തടി കുറയ്ക്കടാ'; ആശംസയ്ക്കൊപ്പം അഭ്യർത്ഥനയുമായി ഗാംഗുലി

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളാണ് സൗരവ് ഗാംഗുലി. സഹതാരങ്ങൾക്കൊപ്പം എപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരം കൂടിയാണ് ഗാംഗുലി. ഗാംഗുലിയുടെ നായകത്വത്തിൻ കഴിവ് തെളിയിച്ച ഒട്ടേറെ താരങ്ങളുണ്ട്. അക്കൂട്ടത്തിലൊരാണ് മുൻ ഇന്ത്യൻ ബോളർ സഹീർ ഖാൻ. 2000 ൽ ഗാംഗുലി ക്യാപ്റ്റനായിരിക്കുമ്പോഴാണ് സഹീർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.

Advertisment

സഹീറിന്റെ 40-ാാം പിറന്നാളായിരുന്നു ഇന്നലെ. താരത്തിന് പിറന്നാൾ ആശംസിച്ച് ഒട്ടേറെ പേർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. കൊൽക്കത്തയുടെ രാജകുമാരനായ സൗരവ് ഗാംഗുലിയും സഹീറിന് പിറന്നാൾ ആശംസ നേർന്നു. ഒപ്പം ഒരു പ്രത്യേക അഭ്യർത്ഥനയും ഗാംഗുലി നടത്തി.

സഹീർ മികച്ച കളിക്കാരനാണെന്ന് പറഞ്ഞ ഗാംഗുലി കുറച്ച് തടി കുറയ്ക്കാനാണ് ആവശ്യപ്പെട്ടത്. ഇന്ത്യൻ ടീമിന്റെ കരുത്താണ് സഹീറെന്നും ഗാംഗുലി ആശംസ കുറിപ്പിൽ പറയുന്നു.

Advertisment

ഇന്ത്യയ്ക്കു വേണ്ടി ഒട്ടേറെ മത്സരങ്ങൾ കളിച്ചിട്ടുളള താരമാണ് സഹീർ ഖാൻ. 2011 ൽ എം.എസ്.ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ സഹീറും പങ്കാളിയായി. 28 വർഷങ്ങൾക്കുശേഷം ഇന്ത്യ ലോകകപ്പ് കിരീടം ഉയർത്തിയപ്പോൾ സഹീർ നേടിയത് 21 വിക്കറ്റുകളാണ്.

2016 ലാണ് സഹീർ ക്രിക്കറ്റിൽനിന്നും വിരമിച്ചത്.

ഏകദിനങ്ങളിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബോളർമാരിൽ നാലാം സ്ഥാനം സഹീറിനാണ്. ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ചാം സ്ഥാനമാണ് സഹീറിന്.

Zaheer Khan Sourav Ganguly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: