മുംബൈ: പതിനെട്ട് വർഷങ്ങൾക്ക് മുമ്പ്, 2002 ജൂലൈ 13നാണ് ലോർഡ്സിൽ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന്, യുവരാജ് സിങ്ങിന്റെയും മുഹമ്മദ് കൈഫിന്റെയും അവസാനഘട്ട പരിശ്രമങ്ങൾക്കൊടുവിൽ നാറ്റ്‌വെസ്റ്റ് പരമ്പരയുടെ ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ആ വിജയത്തിന് പിറകേയായിരുന്നു ലോർഡ്സിന്റെ ബാൽക്കണിയിൽ അന്നത്തെ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ ഒരിക്കലും മറക്കാനാവാത്ത ആ വിജയാഘോഷം – ഇന്ത്യൻ ക്രിക്കറ്റിൽ പൊയ്പ്പോയ വർഷങ്ങളിലെ മഹത്തായ നിമിഷങ്ങളിലൊന്ന്.

ഗാംഗുലിയെ മറ്റ് ഇന്ത്യൻ ക്യാപ്റ്റൻമാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എതിരാളികളെ നേരിടുന്നതിലുള്ള അദ്ദേഹത്തിന്റെ ശൈലിയാണെന്ന് ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത് പറഞ്ഞിരുന്നു. “നിങ്ങൾക്കറിയാൻ പറ്റും ദാദയെ പ്രകോപിപ്പിച്ചാൽ, നിങ്ങൾ എന്തെങ്കിലും തിരികെ വാങ്ങാൻ പോകുകയാണെന്ന്,” സ്റ്റാർ സ്പോർട്സിലെ ക്രിക്കറ്റ് കണക്റ്റഡ് ഷോയിൽ ഗ്രെയിം സ്മിത്ത് പറഞ്ഞു.

Read More: കഷ്ടപ്പെട്ടത് ഗാംഗുലി, ധോണിയുടേത് ഭാഗ്യം; എല്ലാ നേട്ടങ്ങൾക്കും കാരണം അന്നത്തെ മികച്ച ടീമെന്ന് ഗംഭീർ

“ഞാൻ ദാദയ്‌ക്കൊപ്പം അത്യാവശ്യം കാലം ചെലവഴിച്ചു. പ്രത്യേകിച്ചും ഇപ്പോൾ ക്രിക്കറ്റ് ബോർഡുകളുടെ നേതൃത്വത്തിലുള്ളപ്പോൾ, ഞങ്ങൾ ടെലിഫോണിലൂടെ നിരവധി സംഭാഷണങ്ങൾ നടത്തുന്നു. അദ്ദേഹം എല്ലായ്‌പ്പോഴും ശാന്ത സ്വഭാവത്തോടെയും അടുപ്പത്തോടെയുമാണ്, നല്ല സംഭാഷണത്തിൽ എപ്പോഴും താൽപ്പര്യപ്പെടുന്നു,” ഗ്രെയിം സ്മിത്ത് പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റ് ബോർഡ് നേതൃസ്ഥാനത്തേക്കെത്താനും ഗാംഗുലി അനുയാജ്യനാണെന്നും അദ്ദേഹം മുൻപ് അഭിപ്രായപ്പെട്ടിരുന്നു.

Read More: ധോണിയുടെയും ജഡേജയുടെയും പോരാട്ടവും, ഹൃദയഭേദകമായ മടക്കവും; പരാജയ ദിനത്തിന്റെ ഓർമയിൽ

“ഇന്ത്യ വിജയിച്ചത് അദ്ദേഹത്തെ സംബന്ധിച്ച എത്രമാത്രം പ്രധാനമാണെന്നും ഇംഗ്ലണ്ടിലെ നാറ്റ് വെസ്റ്റ് ട്രോഫി നേടുന്നതിനുള്ള വെല്ലുവിളിയെ അതിജീവിക്കാനും വിദേശത്തെ മത്സരത്തിൽ ജയിക്കാനും ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാനും പറ്റി എന്നുമാണ് അത് കാണിച്ചുതന്നത്,” എന്നാണ് ലോർഡ്‌സിലെ ഗാംഗുലിയുടെ ഇതിഹാസ ആഘോഷത്തെക്കുറിച്ച് സ്മിത്ത് അനുസ്മരിച്ചത്.

“ഇന്ന് നമ്മൾ ചർച്ച ചെയ്ത എല്ലാ കാര്യങ്ങളും ആ ദൃശ്യം കാണിച്ചുതരുന്നുവെന്ന് ഞാൻ കരുതുന്നു. പക്ഷെ ഇപ്പോൾ കാണുമ്പോഴെല്ലാം എനിക്ക് ഒരു രസം ഉണ്ട്. അതിനാൽ ഇത് വളരെ സരസമായ ദൃശ്യമാണ്. അഭിനിവേശവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടിൽ നിന്ന്, അത് ദാദയെക്കുറിച്ച് വളരെയധികം സംസാരിക്കുന്നു,” സ്മിത്ത്  ഓർക്കുന്നു.

Read More: ‘എന്റെ പന്ത് സച്ചിന്റെ മൂക്കിൽ ഇടിച്ചു, പക്ഷേ അതിനു ശേഷം അദ്ദേഹം ദൃഢനിശ്ചയത്തോടെ കളിച്ചു’: ആദ്യ ടെസ്റ്റ് ഓർമകളുമായി വഖാർ യൂനുസ്

മാച്ച് ഫിക്സിംഗ് പോലുള്ള പ്രശ്നങ്ങളുടെ പരമ്പരക്ക് ശേഷമുള്ള പ്രക്ഷുബ്ധമായ ഘട്ടത്തിലാണ് ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ഒരു മാതൃകാപരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചു.

വീരേന്ദർ സെവാഗ്, യുവരാജ് സിംഗ്, സഹീർ ഖാൻ, ആശിഷ് നെഹ്‌റ തുടങ്ങിയ ചെറുപ്പക്കാർക്ക് അവരുടെ കരിയർ കെട്ടിപ്പടുക്കുന്നതിനുള്ള അനുകൂല സാഹചര്യം ലഭിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ വിജയങ്ങളിലൊന്നിലൂടെ യുവ താരങ്ങൾ അന്ന് അവരുടെ ക്യാപ്റ്റന്റെ വിശ്വാസത്തിന് ഉചിതമായ പ്രതിഫലം നൽകി.

Read More: ‘സ്റ്റംപിനു പിറകിൽ മഹിഭായ് ഉണ്ടെങ്കിൽ എനിക്ക് ആത്മവിശ്വാസത്തോടെ ബൌൾ ചെയ്യാം’: കുൽദീപ് യാദവ്

കൊൽക്കത്തയിലെ 2001ലെ ടെസ്റ്റാണ് ടെസ്റ്റ് ക്രിക്കറ്റ് രംഗത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയെങ്കിൽ, 2002 ലെ നാറ്റ് വെസ്റ്റ് സീരീസ് ഫൈനൽ ഏകദിനത്തിലെ ആ മാറ്റത്തെ അടയാളപ്പെടുത്തി.

Read More: ‘Speaks volumes about Dada’: Sourav Ganguly’s epic celebration at Lord’s draws applause

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook