ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തെ ആഞ്ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ശനിയാഴ്ച രാവിലെയാണ് അസുഖം ബാധിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
48 കാരനായ ഗാംഗുലിക്ക് രാവിലെ പ്രൈവറ്റ് ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെ തലകറക്കം അനുഭവപ്പെടുകയായിരുന്നെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. താമസിയാതെ അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗാംഗുലിക്ക് നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നു.
“ഇന്നലെ രാത്രി അദ്ദേഹത്തിന് സുഖമില്ലായിരുന്നു. ശനിയാഴ്ച രാവിലെ അദ്ദേഹത്തിന് പെട്ടെന്ന് തലകറക്കം അനുഭവപ്പെട്ടു. പെട്ടെന്ന് തലകറക്കം വരാനുള്ള കാരണം കണ്ടെത്താൻ ഡോക്ടർമാർ ശ്രമിക്കുന്നുണ്ട്… ഇത് ഹൃദയ സംബന്ധമായ പ്രശ്നമോ മറ്റേതെങ്കിലും പ്രശ്നമോ ആയിരിക്കാം,” ആശുപത്രി അധികൃതർ ഇന്ത്യൻ എക്സ്പ്രസ്സിനോട് നോട് പറഞ്ഞു.
ആശുപത്രി ഇതിനകം തന്നെ ഗംഗുലിയുടെ ചികിത്സയ്ക്കായി ഡോക്ടർമാരുടെ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എസ്എസ്കെഎം ആശുപത്രിയിൽ നിന്നുള്ള ഒരു കാർഡിയോളജി സ്പെഷ്യലിസ്റ്റിനെയും ആശപത്രിയിലേക്ക് എത്തിക്കാനും തീരുമാനിച്ചു.
നേരത്തേ ഗംഗുലിക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. 22 കോവിഡ് ടെസ്റ്റുകൾക്ക് താൻ വിധേയനായതായി നവംബറിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
Read More: ഹൃദയത്തിൽ ക്രിക്കറ്റ് മാത്രം, ഞാനൊരു കടുത്ത ‘ദാദ’ ഫാൻ: സംഗക്കാര