scorecardresearch

എന്തുകൊണ്ട് ധോണി മുൻനിരയിൽ ബാറ്റ് ചെയ്യണം; കാരണം വ്യക്തമാക്കി ഗാംഗുലി

സൗരവ് ഗാംഗുലിക്ക് കീഴിലാണ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്

സൗരവ് ഗാംഗുലിക്ക് കീഴിലാണ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്

author-image
Sports Desk
New Update
എന്തുകൊണ്ട് ധോണി മുൻനിരയിൽ ബാറ്റ് ചെയ്യണം; കാരണം വ്യക്തമാക്കി ഗാംഗുലി

രാജ്യാന്തര ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫിനിഷർമാരിലൊരാളാണ് മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി. എന്നാൽ മുൻനിരയിൽ ബാറ്റ് ചെയ്യുമ്പോഴും മികച്ച പ്രകടനമാണ് ധോണി പുറത്തെടുക്കുന്നത്. മുൻ നായകൻ സൗരവ് ഗാംഗുലിയുടെ അഭിപ്രായത്തിൽ ധോണി മുൻനിരയിൽ ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്നാണ്. അതിന് വ്യക്തമായ കാരണവും ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി പറയുന്നു.

Advertisment

“അദ്ദേഹം ലോക ക്രിക്കറ്റിലെ മികച്ച കളിക്കാരിൽ ഒരാളാണ്, ഒരു ഫിനിഷർ മാത്രമല്ല. എല്ലാവരും ഓർഡർ താഴേയ്‌ക്ക് പൂർത്തിയാക്കുന്ന രീതിയെക്കുറിച്ച് സംസാരിക്കുന്നു. അദ്ദേഹം എല്ലായ്പ്പോഴും വിനാശകാരിയായതിനാൽ മുൻ നിരയിൽ ബാറ്റ് ചെയ്യണമെന്ന് ഞാൻ എല്ലായ്പ്പോഴും വിശ്വസിച്ചു," ഗാംഗുലി പറഞ്ഞു.

Also Read: ‘Happy b’day Mahi bhai’: എം.എസ്.ധോണിക്ക് പിറന്നാൾ ആശംസകളുമായി കായിക ലോകം

സൗരവ് ഗാംഗുലിക്ക് കീഴിലാണ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ആദ്യ പന്തിൽ പുറത്തായതിന് ശേഷം പാക്കിസ്ഥാനെതിരായ അടുത്ത മത്സരത്തിൽ മൂന്നാം നമ്പരിലിറങ്ങി 148 റൺസ് നേടിയതിനെയും ഗാംഗുലി ഓർത്തെടുത്തു.

Advertisment

" അത് അതിശയകരമായിരുന്നു. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ നിങ്ങൾ ഒരു നിശ്ചിത കാലയളവ് പരിശോധിച്ചാൽ, മികച്ച കളിക്കാർക്ക് സമ്മർദ്ദത്തിൽ സ്ഥിരമായി താളം കണ്ടെത്താൻ കഴിയും. എം‌എസ് ധോണി അവരിൽ ഒരാളായിരുന്നു, അതിനാലാണ് അദ്ദേഹം സ്‌പെഷ്യലാകുന്നത്." ഗാംഗുലി പറഞ്ഞു.

Also Read: ശ്രീലങ്കയ്ക്കും യുഎഇയ്ക്കും പുറമെ ഐപിഎല്ലിന് വേദിയാകാൻ സന്നദ്ധതയറിയിച്ച് ന്യൂസിലൻഡും

അതേസമയം ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ എം.എസ്.ധോണിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് കായികലോകം. ആരാധകർക്ക് പുറമെ സഹതാരങ്ങളും ധോണി ഭായിക്ക് ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. 39ന്റെ നിറവിൽ നിൽക്കുമ്പോഴും താരത്തിന്റെ ക്രീസിലേക്കുള്ള മടങ്ങി വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

Sourav Ganguly Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: