/indian-express-malayalam/media/media_files/uploads/2017/06/ganguly.jpeg)
ഫയല്‍ ചിത്രം
ഇന്ത്യൻ കോച്ച് അനിൽ കുബ്ലെയെക്കുറിച്ചുളള ഇന്ത്യൻ ടീമംഗങ്ങളുടെ പ്രതികരണം അറിയാൻ മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ ഉപദേശക സമിതി അംഗവുമായ സൗരവ് ഗാംഗുലി കളിക്കാരെ സന്ദർശിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു എന്നാൽ ഈ വാർത്തകളെ നിഷേധിച്ചിരിക്കുകയാണ് ഗാംഗുലി. ''ഇന്ത്യൻ കളിക്കാരുമായോ കോഹ്‌ലിയുമായോ ഞാൻ സംസാരിച്ചിട്ടില്ല. ഇതൊക്കെ വെറും സാങ്കൽപ്പികം മാത്രമാണെന്നും'' ഗാംഗുലി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
''ഇപ്പോൾ ടീം ടൂർണമെന്റിൽ ശ്രദ്ധ വയ്ക്കുകയാണ് വേണ്ടത്. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാണ് നിങ്ങൾ, ഇന്ത്യൻ ടീമിന്റെ കോച്ചാണ് നിങ്ങൾ. നിങ്ങൾക്കിത് കൈകാര്യം ചെയ്യാവുന്നതേ ഉളളൂ. മിണ്ടാതിരിക്കുക, മൽസരം കളിക്കുക''- ഇതായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
ഇന്ത്യൻ ടീമിന്റെ കോച്ചായി കുബ്ലെ തുടരുമോയെന്നതിനെക്കുറിച്ച് പ്രതികരിക്കാൻ ഗംഗുലി തയാറായില്ല. ''ഇന്ത്യൻ കോച്ചിന്റെ കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായോന്നു എനിക്കറിയില്ല. നമുക്കത് കാത്തിരുന്ന് കാണാം. വിരാട് കോഹ്‌ലി, അനിൽ കുബ്ലെ എന്നീ രണ്ടുപേരൊഴികെ ബാക്കിയെല്ലാവരുമായും നമുക്ക് സംസാരിക്കാം. ഇരുവരും ഉത്തരവാദിത്തമുളള കളിക്കാരാണ്. അവരെന്താ ചെയ്യുന്നതെന്ന് അവർക്ക് അറിയാം'' ഗാംഗുലി പറഞ്ഞു.
ഇന്ത്യൻ കോച്ച് അനിൽ കുബ്ലെയും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനുപിന്നാലെയാണ് പ്രശ്നത്തിൽ ഗാംഗുലി ഇടപെടുന്നതായി റിപ്പോർട്ട് വന്നത്. ഗാംഗുലി ടീമംഗങ്ങളെ സന്ദർശിച്ചതായും പരിശീലകൻ എന്ന നിലയിൽ കുംബ്ലെയുടെ രീതികളാണ് ഗാംഗുലി ചോദിച്ചറിഞ്ഞതെന്നുമായിരുന്നു റിപ്പോർട്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.