scorecardresearch

ബിസിസിഐയുടെ തലപ്പത്ത് അഴിച്ചുപണി; ഗാംഗുലിക്ക് പകരം റോജര്‍ ബിന്നി, ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്കും ഗാംഗുലിയെ നിര്‍ദേശിക്കില്ല

ഗാംഗുലിയെ ബോര്‍ഡ് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ സാധ്യതയില്ലെന്നുമാണ് റിപോര്‍ട്ട്

ബിസിസിഐയുടെ തലപ്പത്ത് അഴിച്ചുപണി; ഗാംഗുലിക്ക് പകരം റോജര്‍ ബിന്നി, ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്കും ഗാംഗുലിയെ നിര്‍ദേശിക്കില്ല

ബിസിസിഐയുടെ തലപ്പത്ത് അഴിച്ചുപണി വരുന്നു. നിലവിലെ അധ്യക്ഷനായ സൗരവ് ഗാംഗുലി തല്‍ സ്ഥാനത്ത് നിന്നിറങ്ങുന്നുവെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട്. ബിസിഐ തലപ്പത്ത് നിന്നിറങ്ങുന്ന ഗാംഗുലിയെ ബോര്‍ഡ് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ സാധ്യതയില്ലെന്നുമാണ് റിപോര്‍ട്ട്.

ബിസിസിഐ സെക്രട്ടറിയായി ജയ് ഷാ തുടരും പുതിയ ബിസിസിഐ പ്രസിഡന്റായി 1983 ലോകകപ്പ് നേടിയ ടീമിലെ അംഗവും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ റോജര്‍ ബിന്നി എതിര്‍പ്പില്ലാതെ തെരഞ്ഞെടുക്കുമെന്നാണ് റിപോര്‍ട്ട്. ബിസിസിഐ തിരഞ്ഞെടുപ്പ് ഒരു ഔപചാരികമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം പത്രിക സമര്‍പ്പിക്കുന്നതിന്റെ ആദ്യ ദിവസം ഒരു ഭാരവാഹികളുടെ പോസ്റ്റുകളിലും ഒന്നില്‍ കൂടുതല്‍ നാമനിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നില്ല. ബുധനാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായതിനാല്‍, പുതിയ ബിസിസിഐ പവര്‍ പാനല്‍ ഇതിനകം തന്നെ തീരുമാനിച്ചതായും കഴിഞ്ഞ ഒരു മാസമായി നിരവധി തവണ ചര്‍ച്ചകള്‍ക്ക് ശേഷം സമവായത്തിലെത്താന്‍ കഴിഞ്ഞതായും റിപോര്‍ട്ട് പറയുന്നു.

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിക്കുന്ന ഷായുടെ ആദ്യ ഭരണകാലത്ത് മൊട്ടേരയിലെ പുതിയ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന പ്രധാന പരിപാടികളോടെ അഹമ്മദാബാദ് ഫലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആസ്ഥാനമായി മാറിയിരുന്നു. ഗാംഗുലിക്ക് പകരം റോജര്‍ ബിന്നി എത്തിുന്നതോടെ ഷാ ഇന്ത്യയുടെ ക്രിക്കറ്റ് ഭരണത്തിന്റെ മുഖമാകുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനായ ഷായുടെ സ്വാധീനമാണ് പുതിയ ടീമില്‍ പ്രതിഫലിക്കുന്നത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് റോജര്‍ ബിന്നിയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഞാന്‍ നാമനിര്‍ദേശ പത്രികയും, സെക്രട്ടറിയായി ജയ് ഷായും, ട്രഷററായി ആശിഷ് ഷെലാറും, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ദേവജിത് സൈകിയയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. ബിജെപി എംഎല്‍എയായ ആശിഷ് ഷേലാര്‍ പാര്‍ട്ടിയുടെ മുംബൈ പ്രസിഡന്റും ചീഫ് വിപ്പുമാണ്. കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധുമാലിന് പകരം അദ്ദേഹം ട്രഷററായി നിയമിതനാകും. ധുമാല്‍ ഐപിഎല്‍ ചെയര്‍മാനാകുമെന്നാണ് വിവരം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ അടുത്ത അനുയായിയാണ് സൈകിയ.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sourav ganguly bcci president icc chairman

Best of Express