പ്രായത്തിന്റെ പേരിൽ ഏറെ പഴി കേൾക്കേണ്ടി വന്ന താരമാണ് മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി. എന്നാൽ ആ വിമർശനങ്ങൾക്കൊക്കെ ധോണി മറുപടി പറഞ്ഞത് തന്റെ ബാറ്റിലൂടെ തന്നെയായിരുന്നു. വിക്കറ്റിന് മുന്നിലും പിന്നിലും ധോണിയുടെ വേഗത ഇപ്പോഴും ഓരോ ക്രിക്കറ്റ് പ്രേമിയ്ക്കും അത്ഭുതമാണ്. അതേസമയം ലോകകപ്പിന് ശേഷം താരം വിരമിക്കുമെന്ന വാർത്തകളും സജീവമാണ്. താരം ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല എങ്കിലും വിരമിക്കേണ്ട സാഹചര്യമില്ലെന്നാണ് മുൻ നായകൻ സൗരവ് ഗാംഗുലിയുടെ പക്ഷം.

Also Read: രാജകുമാരന്റെ റാഞ്ചിയിൽ പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; മൂന്നാം ഏകദിനം നാളെ

ലോകകപ്പിന് ശേഷവും ധോണി ഇന്ത്യൻ ടീമിന്റെ ഭാഗമായി തുടരണം. ഒരാൾക്ക് കഴിവുണ്ടെങ്കിൽ അതിന് പ്രായമൊരു തടസമല്ലെന്ന് ഗാംഗുലി പറയുന്നു. അതുകൊണ്ട് തന്നെ ധോണി ഇനിയും ക്രിക്കറ്റിൽ തുടരണം.

“ലോകകപ്പിന് ശേഷവും ധോണിയ്ക്ക് തുടരാം. ഇന്ത്യ ലോകകപ്പ് നേടുകയും ധോണി മികവ് തുടരുകയും ചെയ്യുകയാണെങ്കിൽ പിന്നെ വിരമിക്കുന്നത് എന്തിനാണ്. കഴിവ് ഉണ്ടെങ്കിൽ പ്രായം ഒന്നിനും തടസമല്ല, ” ഗാംഗുലി പറഞ്ഞു.

Also Read: ‘ബസ് വേണ്ട ഹമ്മർ മതി’; കേദാറിനെയും പന്തിനെയും കൂട്ടി ധോണിയുടെ റൈഡ്

ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന കരുത്താകാൻ പോകുന്നത് പേസർമാരാണെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. ഇന്ത്യൻ പേസർമാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും മികച്ച ഫോമിൽ തുടരുന്നത് ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഗാംഗുലി പറയുന്നു. നാലാം പേസറായി ഉമേഷ് യാദവ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷയെന്നും ഗാംഗുലി പറഞ്ഞു.

Also Read: ‘വല്യേട്ടന്റെ വീട്ടിലെ രാത്രി’; ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾക്ക് വിരുന്നൊരുക്കി ധോണി

ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന 2019ലെ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത് മെയ് 30നാണ്. ജൂലൈ 14നാണ് കലാശ പോരാട്ടം. ലോകകപ്പ് ചരിത്രത്തിലെ 12-ാം പതിപ്പിനാണ് ഇംഗ്ലണ്ട് വേദിയാകാൻ ഒരുങ്ങുന്നത്. പത്ത് ടീമുകളാണ് ഇത്തവണ ലോകകിരീടത്തിനായി പോരാടുന്നത്. ആതിഥേയ രാജ്യമായ ഇംഗ്ലണ്ടിന് പുറമെ ഐസിസി ഏകദിന ചാമ്പ്യൻഷിപ്പിലൂടെ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകൾ ലോകകപ്പിന് യോഗ്യത നേടിയപ്പോൾ അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇൻഡീസും യോഗ്യത മത്സരങ്ങളിലൂടെയാണ് പങ്കാളിത്തം ഉറപ്പാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ