കൊൽക്കത്ത: മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനെ തുടർന്ന് ഗാംഗുലിയെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുടുംബ വൃത്തങ്ങൾ അറിയിച്ചു.

ജനുവരി രണ്ടിന് ഹൃദയാഘാതത്തെ തുടർന്ന് ഗാംഗുലിയെ വുഡ്‌ലാൻഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 48 കാരനായ ഗാംഗുലിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു. ഹൃദയധമനികളിൽ 3 എണ്ണത്തിൽ തടസ്സമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് സ്റ്റെന്റിട്ടത്. സുഖം പ്രാപിച്ചതോടെ ജനുവരി 7 ന് ആശുപത്രി വിടുകയും ചെയ്തു. ഗാംഗുലിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ പരിശോധിച്ചു വരികയാണെന്നും കുടുംബാംഗങ്ങൾ പിന്നീട് അറിയിച്ചു.

Read More: ഇന്ത്യൻ താരങ്ങൾക്കെതിരെ വംശീയാധിക്ഷേപമുണ്ടായി; സ്ഥിരീകരണവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ

വുഡ്‌ലാൻഡ്സ് ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ആയതു മുതൽ വീട്ടിൽ ചികിൽസയിൽ കഴിയുകയായിരുന്നു ഗാംഗുലി. എന്നാൽ കഴിഞ്ഞ ദിവസം രാത്രി മുതൽ ഗാംഗുലിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായി ചില വൃത്തങ്ങൾ പറഞ്ഞു. ഉടൻ തന്നെ കുടുംബാംഗങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

നേരത്തെ ഗംഗുലിക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. 22 കോവിഡ് ടെസ്റ്റുകൾക്ക് താൻ വിധേയനായതായി നവംബറിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook