Latest News

മെസിയും ബാഴ്സ വിടുന്നു? മാഞ്ചസ്റ്റര്‍ സിറ്റി അധികൃതര്‍ മെസിയുമായി ചര്‍ച്ച നടത്തിയതായി റിപ്പോർട്ടുകൾ

മെസിയുടെ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ വീണ്ടും ഫുട്‌ബോള്‍ ലോകത്ത് ചൂട് പിടിച്ചിരിക്കുകയാണ്

Messi

ബാഴ്സലോണ: അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസി ബാഴ്സലോണ ക്ലബ് വിടുന്നുതായി അഭ്യൂഹം. മാഞ്ചസ്റ്റര്‍ സിറ്റി അധികൃതര്‍ മെസിയുമായി ചര്‍ച്ച നടത്തിയെന്ന് ബ്രിട്ടീഷ് മാധ്യമമായ ‘ഡെയ്ലി റെക്കോര്‍ഡ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ മെസിയുടെ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ വീണ്ടും ഫുട്‌ബോള്‍ ലോകത്ത് ചൂട് പിടിച്ചിരിക്കുകയാണ്. മെസി പ്രൊഫണലായി ഫുട്‌ബോള്‍ കളിച്ച് തുടങ്ങിയ കാലം മുതല്‍ ബാഴ്‌സയല്ലാതെ മറ്റൊരു ക്ലബിന് വേണ്ടിയും താരം ബൂട്ട് കെട്ടിയിട്ടില്ല.

നെയ്മറിന്റെ അഭാവം മെസിക്കും വലിയ ആഘാതമാണ് ഉണ്ടാക്കിയത്. ഇതാണ് മെസി ബാഴ്സ വിടുന്നുവെന്ന വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടുന്നതെന്നാണ് വിലയിരുത്തൽ. നിലവില്‍ സിറ്റി പരിശീലകനായ പെപ് ഗ്വാഡിയോളയാണ് മെസിക്കായി ചരടുവലിക്കുന്നത്. മുമ്പ് ബാഴ്സലോണയില്‍ ഗ്വാഡിയോളയും മെസിയും ചേര്‍ന്ന് തീര്‍ത്ത വിജയഗാഥ ലോകം കണ്ടതാണ്. 300 മില്യണ്‍ യൂറോ(2226 കോടി രൂപ)യാണ്‌ മെസിക്കായി സിറ്റി വാഗ്‌ദാനം ചെയ്യുന്നത്‌ എന്നാണ് സൂചന.

എന്നാല്‍ മെസി ബാഴ്സ വിടില്ലെന്ന് തന്നെയാണ് ബാഴ്സ അധികൃതര്‍ പറയുന്നത്. 2021 വരെ മെസി കരാറിലെത്തിയിട്ടുണ്ടെന്നും ബാഴ്സ വ്യക്തമാക്കി. പക്ഷെ, പുതിയ കരാറില്‍ മെസി ഒപ്പിടുകയോ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടില്ല. ഇത് മെസി ക്ലബ്ബ് വിടുമെന്ന വാര്‍ത്തകള്‍ക്ക് കൂടുതല്‍ ശക്തിപകരുകയാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Someone could pay messis buyout clause guardiola

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express