കേരള ബ്ലാസ്റ്റേഴ്‍സിന്റെ ആരാധകര്‍ക്ക് അന്റോണിയോ ജര്‍മന്‍ എന്ന ഇംഗ്ലീഷ് താരത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. മഞ്ഞപ്പടയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളിലൊരാളായിരുന്നു ജര്‍മന്‍. എന്നാല്‍ ഈ സീസണില്‍ ജര്‍മനെ മഞ്ഞപ്പടയുടെ മാനേജ്മെന്റ് തഴഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ ആരേലും തിരിച്ചു കൊണ്ടുവരൂ എന്നപേക്ഷിച്ച് മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം അന്റോണിയോ ജെര്‍മന്‍. ഇന്ന് ട്വിറ്ററിലൂടെയാണ് ജര്‍മ്മന്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് വരാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഇംഗ്ലണ്ടിലെ നാഷണല്‍ സൗത്ത് ലീഗ് രണ്ടാം ഡിവിഷനിലെ സെമി പ്രൊഫഷണല്‍ ക്ലബായ ഹെമല്‍ ഹെംസ്റ്റഡിലാണ് ജര്‍മന്‍ ഇപ്പോള്‍ കളിക്കുന്നത്.

സീസണില്‍ പ്ലേ ഓഫിനുള്ള നിര്‍ണായക മത്സരങ്ങള്‍ക്ക് ബ്ലാസ്റ്റേഴ്സ് ബൂട്ടുകെട്ടാനൊരുങ്ങുമ്പോള്‍ ആണ് ആരെങ്കിലും ബ്ലാസ്റ്റേഴ്‍സിലേക്ക് തിരിച്ച് എത്തിക്കാമോ എന്ന അപേക്ഷയുമായി ജര്‍മന്‍ രംഗത്തെത്തിയത്. ട ഐഎസ്എല്‍ രണ്ടാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ കുന്തമുനയായിരുന്നു ജര്‍മന്‍. കഴിഞ്ഞമാസം അവസാനവും തനിക്ക് ബ്ലാസ്റ്റേഴ്‍സിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച് ജര്‍മന്‍ ട്വിറ്ററിലെത്തിയിരുന്നു. എന്നാല്‍ അതേക്കുറിച്ചൊന്നും മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് സൂചനകളില്ലെന്നും ജര്‍മന്‍ പറഞ്ഞിരുന്നു. 2015ലും 2016-17 സീസണിലും ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിഞ്ഞിട്ടുള്ള ജെര്‍മന്‍ ആറു ഗോളുകളും കേരളത്തിനായി നേടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ