ലാഹോര്‍: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ (പിഎസ്എല്‍) മൂന്നാം സീസണ്‍ നാടകീയമായ ഏറെ നിമിഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ബുധനാഴ്ച ക്വറ്റ ഗ്ലാഡിയേറ്റേഴ്സും ലാഹോര്‍ ഖലന്ദറും തമ്മിലുളള മൽസരവും നാടകീയമായ സംഭവങ്ങളിലൂടെ ശ്രദ്ധേയമായി. കളിയുടെ അവസാന നിമിഷം ലാഹോര്‍ വിജയത്തിലേക്ക് നീങ്ങവെയാണ് സംഭവം. ബൗണ്ടറിക്ക് അടുത്തായി ഫീല്‍ഡ് ചെയ്യുകയായിരുന്ന യാസിര്‍ ഷായുടെ ശ്രദ്ധ കിട്ടാനായി സൊഹൈല്‍ ഖാന്‍ ചെയ്ത പ്രവൃത്തിയാണ് ഒരല്‍പം കടന്ന കൈയ്യായത്.

ദേഷ്യപ്പെട്ട സൊഹൈല്‍ യാസിര്‍ നോക്കാതെ വന്നതോടെ പന്ത് ശക്തമായി താരത്തിന് നേരെ എറിയുകയായിരുന്നു. ഇറങ്ങിപ്പോവുന്നതാണ് നല്ലതെന്നും സൊഹൈല്‍ യാസിറിനോട് പറഞ്ഞു. പന്ത് യാസിറിന്റെ തലയ്ക്ക് അടുത്തുകൂടെ പറന്ന് ബൗണ്ടറിയിലേക്ക് പോയി. സൊഹൈലിന്റെ പ്രവൃത്തിയോട് ശക്തമായി തന്നെ യാസിറും തിരിച്ചടിച്ചു. ദേഷ്യപ്പെട്ട യാസിര്‍ പന്ത് ശക്തമായി തന്നെ തിരിച്ചെറിയുന്നതും വീഡിയോയില്‍ കാണാം. ന്യൂസിലൻഡിന്റെ മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലം ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും തമാശ നിറഞ്ഞ സംഭവം എന്നാണ് ഇതിനെ ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്സണ്‍ വിശേഷിപ്പിച്ചത്. വിശ്വസിക്കാന്‍ കഴിയാത്ത സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തായാലും ഇരുവരുടേയും ടീമായ ലാഹോര്‍ ക്വറ്റയെ 17 റണ്‍സിന് തോല്‍പ്പിച്ചു. ലാഹോര്‍ ഉയര്‍ത്തിയ 186 റണ്‍സെന്ന ലക്ഷ്യത്തിന് 17 റണ്‍സകലെ ക്വറ്റ വീണു. 6 വിക്കറ്റിനാണ് ക്വറ്റ 169 റണ്‍സ് നേടിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ