ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി-20 മത്സരത്തിലെ ഓസീസ് ഇന്നിങ്‌സ് അവസാനിക്കാന്‍ ഓരോവര്‍ മാത്രം ബാക്കി നില്‍ക്കെ മഴ വെല്ലുവിളിയുമായെത്തിയിരിക്കുകയാണ്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ മധ്യനിര താരം ദിനേശ് കാര്‍ത്തിക്ക്. കളിക്കളത്തിലെ പ്രകടനത്തിന്റെ പേരിലല്ല മറ്റൊരു കാരണത്താലാണ് ദിനേശ് കാര്‍ത്തിക്കിനെ സോഷ്യല്‍ മീഡിയ ട്രോളുന്നത്. താരത്തിന്റെ തലയിലെ തൊപ്പിയാണ് ട്രോളുകളുടെ കാരണം.
കളി തുടങ്ങുമ്പോള്‍ തന്നെ പല താരങ്ങളും ജമ്പറും(ജഴ്‌സിയുടെ മുകളിലിടുന്ന കോട്ട് പോലുള്ള വസ്ത്രം) ധരിച്ചാണ് കളിക്കാനിറങ്ങിയത്. മഴക്കാലമായതിനാല്‍ നല്ല തണുപ്പാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ അനുഭവപ്പെടുന്നത്. ജമ്പര്‍ മതിയാകാതെ വന്ന ദിനേശ് തലയില്‍ ബേനിയും ധരിച്ചാണ് കളിക്കളത്തിലെത്തിയത്. ഓസ്‌ട്രേലിയയിലെ തണുപ്പില്‍ കളിക്കാന്‍ ദിനേശ് നന്നേ പാടുപെടുന്നുണ്ടെന്ന് വ്യക്തമായിരുന്നു. കമന്റേറ്റര്‍മാരും ഇത് എടുത്തു പറയുന്നുണ്ടായിരുന്നു.
ഓസീസ് ഇന്നിങ്‌സ് ഏഴാം ഓവറില്‍ എത്തി നില്‍ക്കെ സ്‌റ്റോയ്‌നിസിനെ ദിനേശ് കാര്‍ത്തിക് ക്യാച്ച് ചെയ്യ്തതോടെയാണ് ബേനിയില്‍ ക്യാച്ചെടുത്ത താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. കമന്റേറ്റര്‍മാരുടെ വാക്കുകളും ഇതിന് സഹായിച്ചു. ട്രോളുകളും മീമുകളുമായി ദിനേശിനെ ട്വിറ്ററടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ ഹിറ്റാക്കി മാറ്റുകയായിരുന്നു.
Karthik in a beanie takes the grab!
Watch live via Kayo: https://t.co/4RaLpNkrJn #AUSvIND pic.twitter.com/kVCCL5G9yH
— cricket.com.au (@cricketcomau) November 23, 2018
അതേസമയം, ഓസീസ് ഇന്നിങ്‌സ് പത്തൊമ്പതാം ഓവറില്‍ എത്തി നില്‍ക്കെ മഴ വീണ്ടും കളി മുടക്കിയിരിക്കുകയാണ്. ഓസീസിനെ വരിഞ്ഞു മുറുക്കിയിരിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം മഴ തരുന്നത് മോശം പ്രതീക്ഷയാണ്. പ്രത്യേകിച്ചും കഴിഞ്ഞ ദിവസത്തെ ഫലം ഓര്‍ക്കുമ്പോള്‍.
19 ഓവര്‍ പിന്നിട്ടപ്പോള്‍ ഓസ്‌ട്രേലിയ എഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എന്ന നിലയിലാണ്. 32 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ബെന്‍ മക്‌ഡെര്‍മോട്ടാണ് ഓസീസ് നിരയിലെ ടോപ്പ് സ്‌കോറര്‍. നഥാന്‍ കോട്ടര്‍നീല്‍ 20 റണ്‍സും ഗ്ലെന്‍ മാക്‌സ്‌വെല്‍ 19 റണ്‍സുമെടുത്ത് പുറത്തായി. ആന്‍ഡ്രൂ ടൈയും ബെന്നുമാണ് ക്രീസിലുള്ളത്.
കഴിഞ്ഞ കളിയില്‍ കിട്ടിയ തല്ലിന് ഖലീല്‍ അഹമ്മദ് ഇന്ന് കണക്ക് തീര്‍ത്തു. രണ്ട് വിക്കറ്റുകളാണ് ഖലീല്‍ നേടിയത്. ഭുവനേശ്വര്‍ കുമാറിനും രണ്ട് വിക്കറ്റുണ്ട്. കുല്‍ദീപ്, ബുംറ, ക്രുണാല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
Dinesh Karthik joins @petersiddle403 as one of the very few Beanie Boys of world cricket. Brilliant. #BeanieBoys#AusvIndia LIVE: https://t.co/oiYFAcGy38 pic.twitter.com/9aaVGnPp8x
— Telegraph Sport (@telegraph_sport) November 23, 2018
OUT! Dinesh Karthik doesn't need the gloves but he does need a beanie on a cold night at the MCG
Stoinis caught at deep point for 4 off Bumrah. 4-41 after 6.3
Watch LIVE on Fox Cricket &
join our match centre: https://t.co/7oujekxuWt #AUSvIND pic.twitter.com/rMAJueNCgH— Fox Cricket (@FoxCricket) November 23, 2018
Dinesh Karthik must be the first player to take a catch in an international in Australia wearing a beanie! #AUSvIND
— Alister Nicholson (@AlisterNicho) November 23, 2018