‘നിങ്ങളാണ് കളി തോല്‍പ്പിച്ചത്, ബോളര്‍മാരെ കുറ്റം പറയരുത്’; ചെന്നൈയുടെ തോല്‍വിയില്‍ ധോണിയ്‌ക്കെതിരെ ആരാധകര്‍

ചെന്നൈയുടെ വിന്‍ഡീസ് താരം ബ്രാവോ എറിഞ്ഞ പന്തിലായിരുന്നു ബട്‌ലര്‍ ധോണിക്ക് ക്യാച്ച് അവസരം നല്‍കിയത്. എന്നാല്‍ പന്ത് പിടിയിലൊതുക്കാന്‍ ധോണിക്ക് സാധിച്ചില്ല. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്

ബാറ്റിങ്ങാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കരുത്ത്. ട്വന്റി 20യിലെ മികച്ച ബാറ്റ്‌സ്മാന്മാരില്‍ പലരും മഞ്ഞക്കുപ്പായത്തില്‍ കളിക്കുന്നുണ്ട്. ഇന്നലെ രാജസ്ഥാനെതിരെ 176 റണ്‍സ് നേടിയപ്പോള്‍ ഏറെക്കുറ ചെന്നൈ വിജയം പ്രതീക്ഷിച്ചതാണ്. എന്നാല്‍ ജോസ് ബട്‌ലറിന്റെ കരുത്തുറ്റ ബാറ്റിങ് ചെന്നൈയ്ക്ക് വിജയം നിരസിക്കുകയായിരുന്നു.

95 റണ്‍സെടുത്ത ബട്‌ലര്‍ കളിയെ അവസാന ഓവറിലേക്ക് നയിക്കുകയും രാജസ്ഥാന്‍ റോയല്‍സിലേക്ക് വിജയം എത്തിക്കുകയുമായിരുന്നു. കളിക്കിടെ മൂന്ന് തവണയാണ് ബട്‌ലര്‍ക്ക് ലൈഫ് ലൈന്‍ ലഭിച്ചതെന്നതും ശ്രദ്ധേയമാണ്. ഇതില്‍ നായകന്‍ ധോണി വിട്ട ക്യാച്ചും ഉള്‍പ്പെടും. എന്നാല്‍ മല്‍സരശേഷം, കളി തോറ്റതിന് പിന്നില്‍ ബോളര്‍മാരുടെ പിഴവാണെന്നായിരുന്നു ധോണി പറഞ്ഞത്.

നിര്‍ണായകമായ ബട്‌ലറിന്റെ ക്യാച്ച് വിട്ടു കളഞ്ഞിട്ടും തോല്‍വിയുടെ പഴി ബോളര്‍മാര്‍ക്കു മേല്‍ ചാരിയ ധോണിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ചെന്നൈയുടെ വിന്‍ഡീസ് താരം ബ്രാവോ എറിഞ്ഞ പന്തിലായിരുന്നു ബട്‌ലര്‍ ധോണിയ്ക്ക് ക്യാച്ച് അവസരം നല്‍കിയത്. എന്നാല്‍ പന്ത് പിടിയിലൊതുക്കാന്‍ ധോണിയ്ക്ക് സാധിച്ചില്ല. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

പറഞ്ഞത് അനുസരിച്ച് ബോളര്‍മാര്‍ പന്തെറിയാത്തതാണ് തോല്‍വിക്ക്് കാരണമെന്നായിരുന്നു ധോണി മല്‍സരശേഷം പറഞ്ഞത്. ബോളര്‍മാര്‍ തോല്‍പ്പിച്ച് കളഞ്ഞെന്നും ധോണി പറഞ്ഞു. ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സ്വന്തം പിഴവ് മറച്ച് വച്ചാണ് ധോണി ബോളര്‍മാരെ പഴി ചാരുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു

അതേസമയം, തോല്‍വി ചെന്നൈയുടെ നിലയില്‍ മാറ്റമൊന്നും കൊണ്ടു വന്നിട്ടില്ല. നിലവില്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തു തന്നെയാണ് ധോണിയുടെ ടീം. വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Social media hits back at dhoni for blaming bowlers

Next Story
‘മരിച്ചിട്ടില്ല, കുറച്ച് ജീവനിപ്പോഴും ബാക്കിയുണ്ട്’, പ്രതീക്ഷയുടെ തിരി അണഞ്ഞിട്ടില്ലെന്ന് ഡിവില്ലിയേഴ്സ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
X