മുംബൈ: ടെന്നീസ് താരമാണെങ്കിലും ക്രിക്കറ്റിനോടും സാനിയ മിര്‍സയ്ക്ക് പ്രണയമാണ്. ആ പ്രണയമാണ് ഷൊയ്ബ് മാലിക്കിലേക്കും വിവാഹത്തിലേക്കും താരത്തെ നയിച്ചതും. ഇന്ത്യന്‍ ടീമിന്റെ ആരാധികയായ സാനിയ ഇന്ത്യയുടെ കളികള്‍ കാണുകയും അതിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് സംവദിക്കുകയും ചെയ്യാറുണ്ട്.
ശ്രീലങ്കയില്‍ നടന്നു കൊണ്ടിരിക്കുന്ന നിദാഹാസ് ട്രോഫിയും ഏറെ ആകാംക്ഷയോടെയാണ് സാനിയ കാണുന്നത്. ഓരോ മൽസരത്തിന് മുമ്പും ശേഷവും താരം ട്വീറ്റ് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യ ശ്രീലങ്കയെ നേരിടുമ്പോഴും കാണാനായി സാനിയ ടിവിയ്ക്ക് മുന്നിലുണ്ടായിരുന്നു. കളിയെ കുറിച്ച് താരം ട്വീറ്റും ചെയ്തു.
എന്നാല്‍ ട്വീറ്റില്‍ കളിയെ കുറിച്ച് സാനിയ പറഞ്ഞതല്ലായിരുന്നു സോഷ്യല്‍ മീഡിയ ശ്രദ്ധിച്ചത്. സാനിയയുടെ റൂമായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ണിലുടക്കിയത്. പ്രത്യേകിച്ച് ടിവി വച്ചിരുന്ന ടേബിളിലെ എസ്എം ആന്റ് എസ്എം എന്ന വാക്കുകള്‍. സാനിയ മിര്‍സ, ഷൊയ്ബ് മാലിക്ക് എന്ന പേരുകളുടെ ആദ്യ അക്ഷരങ്ങള്‍.
Come on boys @BCCI
Ps- safe to say sports is always on atleast one tv in this house at all times pic.twitter.com/0T5c0X0GG0— Sania Mirza (@MirzaSania) March 12, 2018
ഇന്ത്യ-പാക് ജോഡിയുടെ പ്രണയത്തേയും മുറിയിലെ ഇന്റീരിയറിനെ കുറിച്ചായിരുന്നു പിന്നീട് കമന്റുകളെല്ലാം വന്നത്. താരങ്ങളുടെ പ്രണയത്തെ പ്രകീര്‍ത്തിച്ചും മുറിയെ കുറിച്ചുമെല്ലാം നിരവധി കമന്റുകളാണ് ലഭിച്ചത്. ഇതിനിടെ കളി ശ്രദ്ധിക്കാന്‍ സോഷ്യല്‍ മീഡിയയെ ചിലര്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
അതേസമയം, ലങ്കയെ പരാജയപ്പെടുത്തിയ ഇന്ത്യ ഇന്നലെ ബംഗ്ലാദേശിനേയും തോല്‍പ്പിച്ച് നിദാഹാസ് ട്രോഫി ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് പ്രവേശനം നേടിയിരിക്കുകയാണ്.
ചില പ്രതികരണങ്ങള്‍ കാണാം